നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ അവസ്ഥ ഗുരുതര മല്ല.. പൊള്ളലേറ്റ നടന് പ്ലാസ്റ്റിക് സര്‍ജറി…..
കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടയില്‍ നടന്ന അപകടത്തില്‍ പരിക്ക് പറ്റിയ നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ പരിക്ക് ഗുരുതരം എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍,
ചിത്രീകരണത്തിനിടെ നടന് വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ സംഭവത്തില്‍ പുതിയ വിവരങ്ങളുമായി നിര്‍മ്മാതാക്കളിലൊരാളായ എന്‍.എം. ബാദുഷ. വിഷ്ണുവിന്റെ ആരോഗ്യ നിലയില്‍ യാതൊരു ഗുരുതരാവസ്ഥയും ഇല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല.
അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള് വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും’. എന്‍.എം. ബാദുഷ കുറിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരിക്കേറ്റത്. വിഷ്ണുവും നടന് ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരിക്ക് ഗുരുതരമല്ല എന്നറിഞ്ഞതില്‍ സന്തോഷം വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു FC