നടന് വിക്രം ഗുരുതരാവസ്ഥയിലാണ് മരിച്ചെന്ന വാര്‍ത്ത തെറ്റ്.. ഗോഖലെ വെന്റിലേറ്ററില്‍…..
മരണവാര്‍ത്ത തികച്ചും തെറ്റായിരുന്നു.. മുതിര്‍ന്ന ചലച്ചിത്ര, ടെലിവിഷന്‍, നാടക നടന് വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. 82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വിക്രം ഗോഖലെ അന്തരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
മുംബൈ മുതിര്‍ന്ന ചലച്ചിത്ര, ടെലിവിഷന്‍, നാടക നടന് വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. 82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വിക്രം ഗോഖലെ അന്തരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. 1971 ല്‍ 26ാം വയസ്സിലാണ് വിക്രം ഗോഖലെ അഭിനയരംഗത്തേക്കു കടന്നു വരുന്നത്. ബോളിവുഡിലും മറാത്തിയിലുമായുള്ള 40 വര്‍ഷത്തെ അഭിനയജീവിതത്തില്‍ അമിതാഭ് ബച്ചനുമൊത്ത് അഗ്നിപീത്, മമ്മൂട്ടിയോടൊപ്പം സൗ ജൂത് ഏക് സച്, സഞ്ജയ് ബന്‍സാലി ചിത്രം ഹം ദില്‍ ദേ ചുകേ സനം, മിഷന് മംഗള്‍, ഹിച്കി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം.
പ്രാര്‍ത്ഥിക്കാം അദ്ദേഹത്തിന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി. FC