മീ ടൂ എന്താണെന്നറിയില്ല ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കും നടന് വിനായകന്…..

സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് വിവാദമുണ്ടാക്കുന്നവര്‍ പറയുന്നത്, വിനായകന് പറഞ്ഞത് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഒരാളെ ബലം പ്രയോഗിച്ചു കീഴടക്കി കാര്യം നടത്തുമെന്നല്ല, തോന്നിയ ആളോട് ചോദിക്കും സമ്മതമാണെങ്കില്‍ ചെയ്യും എന്നാണ്, കാലം മാറിയിരിക്കുന്നു കലികാലമാണ് അതുകൊണ്ട് പലതും കേള്‍ക്കേണ്ടിയും കാണേണ്ടിയും വരും.
നടന് വിനായകന് പറഞ്ഞത് ഇതാണ് മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വിനായകന് പറഞ്ഞത്. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന് കൂട്ടിച്ചേര്‍ത്തിരുന്നു.
പിന്നാലെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്. ഷാനിമോള്‍ ഉസ്മാന് പറഞ്ഞത് വിനായകന് ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി, ഇങ്ങനെയൊക്കെ വന്നു പത്ര സമ്മേളനത്തില്‍ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങള്‍ മാറ്റിവെച്ചു വിനായകന് ചര്‍ച്ചക്കെടുത്ത അപമാനകരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നു.
ഒരുത്തന്…അവന് Sex ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന് ചോദിക്കും…അത് അവന് ഇനിയും ആവര്‍ത്തിക്കും…ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം അവന് ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..
നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന് ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് ഡേഷേ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് ഡേഷുകളെ ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു.. FC