ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു, നിര്‍ണായക നീക്കം തുടങ്ങി…..
അധികാരം ഒന്നിലൊതുക്കുകയാണോ അതോ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണോ എന്നതാണ് അറിയേണ്ടത്, സംസ്ഥാനത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ ഭരണഘടന മാറ്റത്തിന് ഒരുങ്ങി ഭരണസമിതി. നടന് ദിലീപിനെയും ( നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഫിയോക്കിന്റെ നിര്‍ണായക നീക്കം. ചെയര്മാന് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് ഭരണ സമിതി ഒരുങ്ങുന്നത്.
നിലവില്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഈ തസ്തികകളില്‍ ഉള്ളത്. മറ്റ് സംഘടനകളില്‍ അംഗങ്ങളായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ചട്ടം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഇതും ദിലീപിനും ആന്റണി പെരുമ്പാവൂരിനും തിരിച്ചടിയാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 31 ന് ചേരുന്ന ഫിയോക് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എടുക്കും.
2017 ല്‍ സംഘടന രൂപീകരണത്തിന് മുന്‍കൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്. സംസ്ഥാനത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ അടുത്തിടെ ഉണ്ടായ ഭിന്നത വ്യക്തമാക്കുന്നതാണ് നിലവിലെ നീക്കങ്ങള്‍. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് രൂപികരിക്കുന്നത്. സംഘടന രൂപീകരണത്തിന് മുന്‍കൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്. ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായ ഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലീപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, പുതിയ ഭാരവാഹിക്കള്‍ വരുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. FC