വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് അറസ്റ്റില്‍.. സിനിമയിലും ജീവിതത്തിലും ഗുണ്ടാപ്പണി…..
അയ്യപ്പനും കോശിയും ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സന്തോഷത്തിനിടയിലാണ് അതില്‍ വില്ലനായി അഭിനയിച്ച നടന് ഒറിജിനല്‍ വില്ലനായി ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാണം കെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്, ആ ചിത്രത്തില്‍ അയ്യപ്പന് നായരെ കൊല്ലാന്‍ വരുന്ന ഗുണ്ടയുടെ വേഷമായിരുന്നു വിനീതിന് അതില്‍ നന്നായി കിട്ടുന്നുമുണ്ട് അയ്യപ്പന് നായരെന്ന പോലീസുകാരനോട് ഒറിജിനലായി കിട്ടിയോ എന്നറിയില്ല,
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 45 കാരനായ നടന് വിനീത് തട്ടില്‍ അറസ്റ്റില്‍. പുത്തന്‍പീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാന്‍ വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്, അഭിനയിച്ച ചിത്രങ്ങളിലൊക്കെ വില്ലനായാണ് വിനീത് തിളങ്ങിയത്.
FC