ഞാന്‍ പറക്കുകയാണ് ഉയരങ്ങളിലേക്ക് നടി അമേയ-എന്താണ് കാര്യമെന്നറിയാതെ.
എന്താണ് താരം ഉദ്ദേശിച്ചതെന്നറിയാതെ അന്തം വിട്ട് നില്‍ക്കുകയാണ് ആരാധകര്‍,നടിയുടെ ഒരു പോസ്റ്റാണ് അവരെ സ്നേഹിക്കുന്നവരെ കുഴക്കിയിരിക്കുന്നത്.പോസ്റ്റിന് താഴെ വേഗം ലക്ഷ്യത്തിലേക്കെത്തട്ടെ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.നടി അമേയ മാത്യുവാണ് അവര്‍ എന്നും ഓരോ പോസ്റ്റുകള്‍ നവമാധ്യമത്തിലിടും.അതിലെന്തെങ്കിലും ഒരു വ്യത്യസ്തതയും കാണും.എന്നാല്‍ ഇത്തവണയും മുറ തെറ്റാതെ ഫോട്ടോയും കുറിപ്പും വന്നു.അതിലെ വാക്കുകള്‍ ഇങ്ങനെയാണ് ചിറകുകള്‍ക്ക് ഭാരം കൂടുന്നതിന് മുന്നേ എനിക്ക് എത്ര ഉയരത്തില്‍ പറക്കാന്‍ പറ്റുമോ അത്രേം ഉയരത്തില്‍ ഞാന്‍ പറക്കും.അങ്ങനെ പറന്നു പറന്നു ഞാന്‍
എന്റെ ലക്ഷ്യത്തിലെത്തും.
ഇതില്‍ ഉദ്ദേശിച്ചത് വിവാഹം ഭര്‍ത്താവ്,കുട്ടികള്‍ എല്ലാം ആകുന്നതിന് മുമ്പുള്ള പറക്കലാണോ അതോ പല തരത്തിലുള്ള ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള പറക്കലാണോ എന്നൊന്നും പറയാത്തത് കൊണ്ട് ആരാധകര്‍ മാനം നോക്കിയിരിക്കുകയാണ് അമേയ ഉയരങ്ങളിലേക്ക് പറന്ന് പറന്ന് പോകുന്നതും ലക്ഷ്യത്തിലെത്തുന്നതും ലക്ഷ്യംപൂര്ത്തിയാക്കി മടങ്ങുന്നതും കാണാന്‍.
അതുകൊണ്ട് തന്നെയാണ് അമേയയുടെ കുറിപ്പിന് താഴെ എത്രയും വേഗം ലക്ഷ്യത്തിലെത്തട്ടെയെന്ന് എല്ലാവരും ആശംസിക്കുന്നത്.
തിരുവനന്തപുരത്തുള്ള KK മാത്യുവിന്റെയും സുജ S.തമ്പിയുടെയും
മകളാണ് അമേയ മാത്യു.മോഡലിങ് രംഗത്ത് നിന്നാണ് അഭിനയരംഗത്തെത്തിയത്.അമേയ ആഗ്രഹം വേഗം നടക്കട്ടെ.
ഫിലീം കോര്‍ട്ട്.