ജൂനിയര്‍ ജയനായി ഉണ്ടപക്രു-കുതിരക്കുട്ടിയെ കിട്ടിയില്ല.പശുക്കുട്ടിയെ കുഴമ്പിട്ട്.
ജയന് കൊതിപ്പിക്കുകയായിരുന്നു ആ ഉരുക്ക് മസിലുകള്‍ പെരുപ്പിച്ച് ഷീലയെ. ശരപഞ്ചരം എന്ന സിനിമ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക ആ ചിത്രത്തിലെ ഒരു സീനായിരിക്കും.തന്റെ ശരീരസൗന്ദര്യം ആ ഉരുണ്ട മസിലുകള്‍ ആരെയും കൊതിപ്പിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത് കുതിരയെ കുഴമ്പിടിക്കുന്ന മസാജ് ചെയ്യുന്ന രംഗമായിരുന്നു.അത് തീ പാറുന്ന കണ്ണുകളോടെ നോക്കി നില്ക്കുന്ന ഷീലയെ യുവാക്കളും അതേ നോട്ടത്തോടെയായിരുന്നു വരവേറ്റത്.ആ രംഗത്തെ അവിസ്മരണീയമാക്കികൊണ്ടാണ് ഒരിക്കല്‍ കൂടി ഉണ്ടപക്രു പുന:രവതരിപ്പിച്ചിരിക്കുന്നത്.
എന്തായാലും പക്രു എണ്ണ തേപ്പിക്കുന്നത് കുതിരയെ അല്ല.നല്ലൊരു
പശുക്കുട്ടിയെയാണ്.അവതരണ കലയില്‍ എന്നും ഒന്നാമനായ
പക്രുവിന് ഈ സീനും മനോഹരമാക്കാന്‍ കഴിഞ്ഞു.കിടാവിനെ
എണ്ണ തേപ്പിക്കുന്ന പടം പോസ്റ്റ് ചെയ്ത് കൊണ്ട് പക്രു കുറിച്ചതിങ്ങനെ.പറ്റിയ കുതിരയെ കിട്ടിയില്ല.കിട്ടിയവനെ വെച്ച് ഞാനങ്ങുചെയ്തു.
എന്തായാലും പക്രുവിന്റെ എണ്ണ തേപ്പ് ആരാധകര്‍ ഏറ്റെടുത്തു.
ആരാധകര്‍ വൈകാരികമായി കുറിച്ചതിങ്ങനെ.നിങ്ങള്‍ എഴുതപ്പെടാതെ പോകുന്ന മൊഴിയാതെ പോകുന്ന വരച്ചുകാട്ടാതെ പോകുന്ന ഒത്തിരിയുണ്ട് നിങ്ങളുടെ ഓരോ പോസ്റ്റിലും എന്നതാണ് സത്യം.ചിരിയിലും ചിന്തയിലും ആത്മവിശ്വാസം കുത്തിനിറച്ചു തന്നോടും തന്നെപോലുള്ളവരോടും സംവദിക്കുന്ന താങ്കളോട് വല്ലാത്തൊരിഷ്ടമാണ്. പരിധിയില്ലാത്ത പരിമിതിയില്ലാത്ത നിങ്ങളുടെ ലോകത്തേക്ക് ആരെങ്കിലും നിങ്ങളുടെ പാത പിന്തുടരുന്നുണ്ടാവണം.തുടരുക തുടര്‍ന്ന് കൊണ്ട് പോവുക.വെട്ടമായും തെളിനീരായും ജ്വാലയായും
മാറുക എന്നാണ്.അതെ ഗിന്നസ് പക്രു സംഭവം തന്നെയാണ്.
ഫിലീം കോര്‍ട്ട്.