സംവിധായകന് സംഗീത് ശിവന് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍-പ്രാര്‍ത്ഥിക്കുക.
വാര്‍ത്തകളൊന്നും വരുന്നത് സുഖമുള്ളതല്ല.എല്ലാത്തിനും ദു:ഖം
മാത്രമേ സമ്മാനിക്കാന്‍ കഴിയുന്നുള്ളൂ.കൊണ്ട് പോയിട്ട് മതിവരാതെ മരണം സിനിമക്കാര്‍ക്ക് ചുറ്റും വട്ടമിട്ട് കളിക്കുകയാണ്.ഈ വാര്‍ത്തയും കേള്‍ക്കാന്‍ സുഖമുള്ളതല്ല.പ്രശസ്ത സംവിധായകന് സംഗീത് ശിവന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കോവിഡ് ബാധിച്ചതിനെ തുടര്ന്നാണ്അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.ഇപ്പോള്‍ ചെറിയ ആശ്വാസത്തിന് വക നല്കി കൊണ്ട് സഹോദരന് സന്തോഷ് ശിവന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തിയിട്ടുണ്ട്.
സഹോദരന്റെ പോസ്റ്റ് ഇങ്ങനെ- സംഗീത് ശിവനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും.
നാല് ദിവസം മുമ്പായിരുന്നത്രേ സംഗീത് ശിവനെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.എന്നാല്‍ സാവധാനം നില
വഷളായി വന്നതിനെതുടര്‍ന്നായിരുന്നു വെന്റിലേറ്ററിലേക്ക് മാറ്റിയത്.ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ എന്ന വാര്‍ത്തകള്‍ വേഗം പ്രചരിപ്പിക്കുന്നതിനിടയിലാണ് സഹോദരന്റെ FB പോസ്റ്റ് എത്തിയത്.
വ്യൂഹം,യോദ്ധ,ഗാന്ധര്‍വ്വം,നിര്‍ണ്ണയം തുടങ്ങിയ ചിത്രങ്ങളെല്ലാം
സംവിധാനം ചെയ്തത് സംഗീത് ശിവനായിരുന്നു.അസുഖം വേഗം
മാറി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.