നടി അനന്യയുടെ സഹോദരന് നടന് അര്ജ്ജുന് വിവാഹിതനായി… ആഭരങ്ങള്‍ വാരിവലിച്ചിടാതെ അനന്യ…..
കല്യാണം കഴിഞ്ഞുപോയ അനന്യ വീണ്ടുമെത്തിയിരിക്കുകയാണ് അതും വളരെ ലളിതമായ വേഷഭൂഷാദികളോടെ സഹോദരനും നടനുമായ അര്‍ജ്ജുന്റെ വിവാഹത്തിന് കേരളസാരിയും നെക്ലേസും മാത്രമണിഞ്ഞാണ് താരം നിറഞ്ഞു നിന്നത്, മാധവി ബാലഗോപാല്‍ ആണ് അര്‍ജുന്റെ വധു. ഗുരുവായൂരില്‍ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്നത് മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു.
248 വിവാഹങ്ങളായിരുന്നു ഇന്നലെ ഗുരുവായൂരില്‍ വച്ച് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കുക ആയിരുന്നു. ഇതില്‍ ഒരു മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്റെ വിവാഹം.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് അര്ജുന് ശ്രദ്ധേയനാകുന്നത്. ചിത്രത്തില്‍ ജിന്റോ എന്ന കഥാപാത്രമായാണ് അര്ജുന് എത്തിയത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് അര്ജുന് അഭിനയിച്ച മറ്റ് സിനിമകള്‍.
1995-ല്‍ പൈ ബ്രദേഴ്സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ താരമാണ് അനന്യ. ദേശീയ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് നടി യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയന്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നവ ദമ്പതികള്‍ക്ക് വിവാഹ മംഗളാശംസകള്‍. FC