ഞാന്‍ വിവാഹം കഴിക്കുന്നത് ദില്‍ഷയെ അല്ല…വധു ഈ പൊട്ടിപ്പെണ്ണ്.. ആളെ കാണിച്ച് റോബിന്….
![](https://filmcourtonline.com/wp-content/uploads/2022/08/ROBBIN-ARATHI.jpg)
ഊഹാപോഹങ്ങള്‍ക്ക് വിട അടുത്തമാസം, ഫെബ്രുവരിയില്‍ ഡോക്ടര്‍ റോബിന് വിവാഹിതനാകും, വധു ആരതി, ബിഗ് ബോസ് കഴിഞ്ഞ മത്സരാര്‍ത്ഥികളില്‍ തിരക്കുള്ള താരമാണ് റോബിന് ഇനി സിനിമയിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം അതിനിടയില്‍ തന്റെ വിവാഹക്കാര്യം ഇതാ വെളിപ്പെടുത്തിയിരിക്കുന്നു.
സീസണ് നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ 70ാം മത്തെ ദിവസം ഷോയില്‍ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്.
ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിന്റെയും ദില്‍ഷയുടെയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായി. എന്നാല്‍ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിന് പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് റോബിന്. തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് പറഞ്ഞ റോബിന് തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തല്‍. ‘പലരും പറയുന്നുണ്ടായിരുന്നു എന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇതുവരെ എന്‍ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിന് ആരാധകരോടായി പറഞ്ഞത്.
പ്രിയ താരത്തിന്റെ വെളിപ്പെടുത്തല്‍ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തനിക്കെതിരെ പറയുന്നവരെ കുറിച്ചും റോബിന് പറഞ്ഞു. എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തില്‍ ഒരു നിലയില്‍ എത്തിപ്പെടാന്‍ ശ്രമിക്കൂവെന്നാണ് റോബിന് അവരോട് പറഞ്ഞത്. റോബിന്റെ സിനിമാ അരങ്ങേറ്റം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്. അനൌണ്സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജൂണ്‍ അവസാനം മോഹന്‍ലാല്‍ ആണ് റോബിന്റെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. FC