നടി അംബിക ഹൃദയാഘാതം മൂലം കൊച്ചിയിലെ ആശുപത്രില്‍ അന്തരിച്ചു, നല്ല സിനിമകള്‍ ബാക്കി……
മരണങ്ങളുടെ അതിപ്രസരത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത് പല ഭാഷകളില്‍ നിന്നായി എത്ര നടീനടന്മാരാണ് പല കാരങ്ങളാല്‍ മരണപ്പെടുന്നത് ഇന്നലെ മലയാള സിനിമക്ക് രണ്ടു താരങ്ങളെ നഷ്ടപ്പെട്ടു. വില്ലന്‍ വേഷത്തിലഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ചു. ഗാനരചയിതാവായ ചെവ്വാലൂര് കൃഷ്ണകുട്ടിയെയും നഷ്ടപ്പെട്ടു.. ഇന്നിതാ നടിയും സഹ സംവിധായികയുമായ അംബികാറാവുവിനേയും നഷ്ടപ്പെട്ടിരിക്കുന്നു താരത്തിന് 58 വയസ്സായിരുന്നു, കോവിഡ് ബാധയെ തുടര്‍ന്ന് അവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അതില്‍ നിന്ന് മോചിതയാകുന്നതിന് മുന്‍പ് ഇന്നലെ രാത്രി 10.30 ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.
അവരഭിനയിച്ച ഹിറ്റ് സിനിമകളായിരുന്നു വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശമാധവന്, അനുരാഗ കരിക്കിന് വെള്ളം, തുടങ്ങിയവ സഹസംവിധായികയായി പ്രവര്‍ത്തിച്ച സിനിമകളെ തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പെര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം, കൂടാതെ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണ എന്ന ചിത്രത്തില്‍ അംബിക അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. അതായിരുന്നു അവരുടെ സിനിമയിലേക്കുള്ള ആദ്യ വരവ്, കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായതാണ് അവരെ പ്രശസ്തയാക്കിയത്, തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം രണ്ടുമക്കള്‍ രാഹുലും, സോഹനും, ഒരുവേള ചികിത്സക്ക് വരെ പണമില്ലാതെ അവര്‍ ദുരിതമനുഭവിച്ച വാര്‍ത്ത വന്നിരുന്നു ഇനി പരാതിയോ സഹായമോ അവര്‍ക്ക് വേണ്ട ആദരാഞ്ജലികളോടെ. FC