അനിയത്തി പ്രാവിലെ മിനിയുടെ കൊച്ചച്ചായനിതാ, കേട്ടത് ശരിയല്ല, ബേബിശാലിനിയുടെ ആങ്ങളയായ ഷാജിന് ഇപ്പോള്‍…….
![](https://filmcourtonline.com/wp-content/uploads/2022/06/shajil.jpg)
കുറച്ചു മുന്നേ ഒരു വാര്‍ത്ത വന്നു അനിയത്തി പ്രാവ് എന്ന ചിത്രമിറങ്ങിയിട്ട് ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞു അതില്‍ ബേബി ശാലിനിയുടെ മിനിയെന്ന കഥാപാത്രത്തിന്റെ കൊച്ചച്ചായന്റെ വേഷത്തിലെത്തിയത് ആ സിനിമയുടെ സംവിധായകന് ഫാസിലിന്റെ സഹോദരി പുത്രനായ ഷാജിനായിരുന്നു, അദ്ദേഹമിപ്പോള്‍ വലിയ ഗതിയൊന്നുമില്ലാതെ കൊച്ചിയിലെ ചെരുപ്പുകടയിലെന്നായിരുന്നു വാര്‍ത്ത.
അനിയത്തിപ്രാവിനുശേഷം ക്രോണിക് ബാച്ചിലര്‍ ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളിലും കാതലുക്കുമര്യാദൈ, കണ്ണുക്കുള്‍ നിലവ് എന്നീ തമിഴ് സിനിമകളിലും വേഷമിട്ടു. സംവിധായകനാകാന്‍ കൊതിച്ച ഷാജിന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഫാസിലിന്റെ സഹായിയായിട്ടുണ്ട്. ഒരുഘട്ടത്തിനു ശേഷം സീരിയലുകളിലേക്ക് ചുവടുമാറിയ ഷാജിന് പിന്നീട് അഭിനയ രംഗത്തു നിന്ന് പൂര്‍ണമായി പിന്മാറി.
ഷാജിന് കൊച്ചിയിലെ ബ്രോഡ്വേയിലുള്ള ചെരുപ്പുകടയിലാണ് ജോലിയെന്നും ജീവിതം ദുരിതപൂര്ണമാണെന്നുമൊക്കെയാണ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടയാള്‍ തട്ടിവിട്ടത്. അതിലെ സത്യം ഷാജിന് പറയുന്നു, അതില്‍ പറയുന്ന ഒരു കാര്യം സത്യമാണ് ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വര്‍ഷങ്ങളായി കൊച്ചി ബ്രോഡ്വേയില് കടയുണ്ട്. അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ പോയതും കടയില്‍ നിന്നാണ്. ദുരിതപൂര്‍ണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നല്കി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റീവ് ആയാണ് വന്നത്. രണ്ടു വള്ളത്തില്‍ കാല് ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയില്‍ നിന്നും അകന്നത്. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാന്‍ സാധിക്കൂ. ഞാന്‍ പൂര്‍ണ്ണമായും ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആകസ്മികമായി സംഭവിച്ച വേഷമാണത്.
ഫാസില്‍ സാറിന്റെ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം. അനിയത്തിപ്രാവില്‍ ഈ വേഷത്തില്‍ ഒരു പ്രമുഖ നടനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം പിന്മാറി. അങ്ങനെയാണ് ഞാന്‍ വര്‍ക്കി എന്ന കൊച്ചച്ചായനാകുന്നത് എന്തായലും വര്‍ക്കിയെന്ന ഷാജിന് നല്ല നിലയിലാണെന്നറിയുന്നതില് സന്തോഷം. FC