അനുശ്രീയുടെ ലേറ്റസ്റ്റ് ഉണ്ണിയാര്‍ച്ച വേര്‍ഷന്‍ വെള്ളക്കുതിരയെ തഴുകി.. സംഗതി പൊളിയായി….
അനു മലയാളത്തിനൊരു ശ്രീയാണ്, അതുകൊണ്ടു തന്നെ അവര്‍ക്ക് ആരാധകരും ഏറെയാണ് തന്റെ വിശേഷങ്ങള്‍ അനു കൃത്യമായി നവമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട് അത്തരത്തിലൊരു ഉണ്ണിയാര്‍ച്ച വേര്‍ഷന്‍ കളറായി പങ്കുവെച്ചിരിക്കുകയാണ്, ഉണ്ണിയാര്‍ച്ചയായിട്ടാണ് അനുശ്രീ ഫോട്ടോഷൂട്ടിലുള്ളത്.
‘മാമാങ്കം’ എന്നത് കേരള ചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മ്മയാണ്… അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ് എന്ന് ഫോട്ടോകള്‍ പങ്കുവെച്ച് അനുശ്രീ എഴുതിയിരിക്കുന്നു.
അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹന്‍ലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. നന്നായിട്ടുണ്ട് ക്യാപ്ഷനും ഫോട്ടോ വേര്‍ഷനും ആണ് ഒന്നിനൊന്നു മികച്ചതാകുന്നു എല്ലാം അതുപോലെ ഇതും. FC