മൂന്ന് പൊന്നോമനകളെ ചേര്‍ത്ത് നിര്‍ത്തി റിമി ടോമി ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത്… ഒന്നുപോലെ……
നിഷ്ക്കളങ്കമായ ആ ചിരി തന്നെയാണ് അവരുടെ കണ്ണീരിനെ മറച്ചു പിടിക്കുന്നത്… മലയാളികള്‍ക്കും ചിരിക്കുന്ന റിമിയോടാ ഇഷ്ടം.. സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് ഗായിക റിമി ടോമി. അനിയത്തി റീനുവിന്റേയും അനിയന് റിങ്കുവിന്റേയും മക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ചിത്രത്തോടൊപ്പം ഹൃദ്യമായ കുറിപ്പും റിമി പങ്കുവെച്ചു.
‘ആരേയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? അത് അറിയില്ല. മൂന്നു പേരും എനിക്ക് ഒരുപോലെയാണ്. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്നെ ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം.’ റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുമ്പും സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ഡിങ്കിരി പട്ടാളം’ എന്ന കുറിപ്പില്‍ റിമി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു.
മൂന്നു കുട്ടികളോടുമൊപ്പം ടിവി കാണുന്ന ചിത്രമാണ് റിമി അന്നു പങ്കുവെച്ചത്. മാത്രമല്ല സഹോദരന്മാരുടെ മക്കളെ പാട്ട് പഠിപ്പിക്കുന്നതും അവര്‍ക്കു ഫുഡ് കൊടുക്കുന്നതുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത ഉടനെ കണ്ടത് കാല് ലക്ഷം പേരാണ് അത് തന്നെ മതി റിമിയെ സ്നേഹിക്കുന്നവരുടെ ചങ്കിടിപ്പ് അളക്കാന്‍. FC