നടി പറയുന്നു പതുക്കെതൊട്ടു, അങ്കിളെന്നു വിളിക്കരുതെന്ന് പറഞ്ഞു.. ചെറു പ്രായത്തില്‍ എല്ലാം കവര്‍ന്നു…

അറിഞ്ഞു കൊണ്ട് ചതിക്കുകയായിരുന്നു… ചെറിയ ഇല്ലായ്മ വളമാക്കി എന്നിലെ എല്ലാം കവര്‍ന്നെടുത്തു… എങ്ങിനെയാണ് പ്രതിരോധിക്കേണ്ടത്… രക്ഷപ്പെടേണ്ടത് ഒന്നും അറിയില്ലായിരുന്നു.. അയാളുടെ കാര്യങ്ങള്‍ സാധിച്ചപ്പോള്‍ ഭീഷണിയായി പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്…
പിന്നെയും വര്‍ഷങ്ങളെടുത്തു അമ്മയോട് തുറന്നു പറയാന്‍, കുബ്ര സേത് എന്ന നടിയാണ് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്.. സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെ സുപരിചിതയായ നടിയാണ് കുബ്ര സേത്. കൗമാര കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലാണ് താരം ഈ തുറന്നു പറച്ചില് നടത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അമ്മയോടു പോലും ഈ സംഭവത്തേക്കുറിച്ച് പറഞ്ഞത് പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 17 വയസ് പ്രായമുള്ളപ്പോഴാണ് തനിക്ക് കുടുംബ സുഹൃത്തില്‍ നിന്ന് ചൂഷണം നേരിടേണ്ടിവന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനേക്കുറിച്ച് അവര്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ. ‘കുടുംബത്തോടൊപ്പം ബംഗളൂരുവിലെ ഒരു റെസ്റ്റോറന്റില്‍ പതിവായി സന്ദര്‍ശിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ അവളുമായും അവളുടെ സഹോദരനായ ഡാനിഷുമായും അടുത്തു.
അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളില്‍ പോലും അയാള്‍ സഹായിച്ചിട്ടുണ്ട്. ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.അങ്കിള്‍ എന്ന് വിളിക്കരുതെന്നും അയാള്‍ നിര്‍ബന്ധിച്ചു’. എക്സ് എന്നാണ് നടി തന്നെ ഉപദ്രവിച്ചയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യമായി പീഡനം നടന്നത്. അന്ന് എതിര്‍ക്കാനുള്ള ശക്തിയില്ലായിരുന്നു. ഉച്ചത്തില്‍ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നുമെല്ലാം തോന്നിയെങ്കിലും സാധിച്ചില്ല. ഈ സംഭവത്തേക്കുറിച്ച് പറഞ്ഞാല്‍ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുസ്തകത്തില്‍ അവര്‍ എഴുതി. സേക്രഡ് ഗെയിംസിലെ കുക്കു എന്ന കഥാപാത്രമാണ് കുബ്രയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. സുല്‍ത്താന്‍, ജവാനി ജാനെമന്‍, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലും കുബ്ര അഭിനയിച്ചിട്ടുണ്ട്. FC