നടി അപൂര്‍വ്വ വിവാഹിതയാകുന്നു ആളിവിടെയില്ല സ്വിറ്റ്സര്‍ലാന്റിലാണ്.. കല്ല്യാണത്തിന് താരങ്ങളെല്ലാം……

കുറഞ്ഞ സിനിമകള്‍.. കിട്ടിയ വേഷത്തില്‍ സംതൃപ്ത കൂടുതല്‍ നടന്നില്ല സിനിമക്ക് പിന്നാലെ.. പഠിക്കുക വലിയ ലക്ഷ്യത്തിലെത്തുക അതുതന്നെ ചെയ്തു ആഗ്രഹം സാധിച്ചു ഉന്നത ഉദ്യോഗം കരസ്ഥമാക്കിയ അപൂര്‍വ്വ ബോസ് എന്ന നടിയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ വിവാഹിതയാകുന്ന സന്തോഷം തന്നെ അറിയുന്ന ആരാധകര്‍ക്കായി പങ്കുവെച്ചത്…
അപൂര്‍വ്വ അഭിനയിച്ചത് വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ മൊത്തം പുതുമുഖങ്ങളായിരുന്നു അതിലൊരു പുതുമുഖമായി നല്ല വേഷം ചെയ്ത നടിയായിരുന്നു അപൂര്‍വ്വവും, മലര്‍വാടിക്ക് ശേഷം, പ്രണയം എന്ന ചിത്രത്തിലും അഭിനയിച്ച അവര്‍ പിന്നെ പഠനത്തിലേക്ക് തിരിയുകയായിരുന്നു, ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്.
സ്വിറ്റ്സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്. യൂനൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായാണ് അപൂര്‍വ്വ ബോസ് ജോലി ചെയ്യുന്നത്, താരം വിവാഹം കഴിക്കുന്നത് ധിമന്‍ തലപത്രയെയാണ് അപൂര്‍വ്വ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൊച്ചിയില്‍ വെച്ചാണ് കല്ല്യാണമെങ്കില് അപൂര്വ്വക്ക് തന്റെ മുന്‍ സഹതാരങ്ങളെയെല്ലാം കല്ല്യാണത്തിന് വിളിക്കാം… FC