രാത്രി സുഹൃത്തിനൊപ്പം പോയ നടി അര്‍ച്ചന കവിക്ക് പോലീസില്‍ നിന്ന് ദുരനുഭവം, പോസ്റ്റിട്ടത് കണ്ടോ….
ദുരന്തങ്ങള്‍ വരാതിരിക്കാനാണ് കാവല്‍, കാവല്‍ നില്ക്കുന്നവര് ദുരന്തങ്ങളായാല് എന്തു ചെയ്യും.
കഴിഞ്ഞ രാത്രി നടി അര്ച്ചനകവിക്കും സുഹൃത്തിനും കുടുംബാംഗങ്ങള്‍ക്കും പോലീസില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തിനെ കുറിച്ചു അര്‍ച്ചനകവി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടുകൊണ്ടു ചോദിക്കുന്നത്, രാത്രിയാത്ര തെറ്റാണോ എന്ന്… രാത്രി കഴിയുന്നതും സ്ത്രീകളോട് ഇറങ്ങി നടക്കു എന്ന് പറയുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് പോലീസ് അര്‍ച്ചനയോട് ഇങ്ങനെ പെരുമാറിയത്.
അര്‍ച്ചനയുടെ പോസ്റ്റ് ഇങ്ങനെ ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്തു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഞങ്ങള്‍ അവരുടെ അടുത്തേക്ക് പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടില്‍ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പൊലീസില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പോലീസിനോട് വ്യക്തമാക്കിയപ്പോള്‍,എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവെച്ച പോസ്റ്റില്‍ അര്‍ച്ചന വ്യക്തമാക്കി. അന്വേഷിക്കുമല്ലോ ഈ ഒറ്റപ്പെട്ട സംഭവവും FC