ഗായിക സംഗീത വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു, ജയലളിത ആ സ്വരത്തില്‍ മയങ്ങി 10 പവന് ഊരിക്കൊടുത്തു……
പല ഗാനങ്ങളും നമ്മള് പാടിനടക്കുന്നതാണ് .എന്നാല്‍ പലര്‍ക്കുമറിയില്ല ആ കുയില്‍ നാദത്തിന്റെ ഉടമയെ, അവരുടെ സ്വരമാധുരിയില്‍ മനം മയങ്ങിപ്പോയ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും മുന്‍കാല അഭിനയത്രിയുമായ ജയലളിത സംഗീതയുടെ കഴുത്തിലണിഞ്ഞു കൊടുത്തത് പത്ത് പവനാണ്…
1992 ഫെബ്രുവരി 14-ലെ സായാഹ്നം ഈ ഗായികയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ചെന്നൈയിലെ കാമരാജ്സ്മാരക ഹാളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിന്റെ ഭാഗമായി ദേവയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള. മുഖ്യാതിഥി മുഖ്യമന്ത്രി ജയലളിത. സംഗീത തന്റെ ഹിറ്റ് നമ്പറായ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്…’ പാടിത്തീര്‍ന്നയുടന്‍ ജയലളിത വേദിയിലേക്ക് കടന്നുവന്നു. തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സംഗീതയുടെ കഴുത്തിലണിയിക്കുമ്പോള്‍ ജയ പറഞ്ഞത് സംഗീതയും കെ.ബി. സുന്ദരാംബാളും തമ്മിലുള്ള സ്വരബന്ധത്തെക്കുറിച്ചാണ്. ഇത്രയൊക്കെ നേട്ടങ്ങളുണ്ടായിട്ടും മലയാളത്തില്‍ സംഗീതയ്ക്ക് ലഭിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം.
പിന്നണി ഗായിക സംഗീത സചിത് നാല്പത്തിയാറാം വയസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആര്.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ കീഴില്‍ ‘മിസ്റ്റര്‍ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി.
തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു. മലയാളത്തില്‍ ആരൊക്കെ അറിയും ഈ സംഗീത കോകിലയെ എന്നറിയില്ല ആദരാഞ്ജലികളോടെ. FC