നടിയെ ആക്രമിച്ച കേസ് ചോദ്യം ചെയ്യേണ്ടത് മഞ്ജുവാര്യരെ… തുറന്നടിച്ച് ശ്രീജിത്ത്…..
ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരെ ചോദ്യം ചെയ്യണം എന്നാണ് വക്കീലുപറയുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന.
നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വര്‍ഷമായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ വാക്കുകളിലേക്ക് ‘കാവ്യയടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറുന്നത്. കേസന്വേഷണം ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു. നടി ആക്രമിപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യം.
മുഖ്യമന്ത്രി പോലും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ ഘട്ടത്തില്‍ മൈക്ക് കെട്ടി ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യറാണ് പറഞ്ഞത് കേസില്‍ ഗൂഢാലോചന ഉണ്ടെന്നത്. അന്ന് ലോകം ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസില്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ നല്കാന് സാധിക്കുകയെന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ അല്ലേ ദിലീപിനെ പ്രതി ചേര്‍ത്തത്’. ‘മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കള്‍ക്ക് മനസ്സിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു’. അതുമാത്രമല്ല ബാലചന്ദ്രനെ കുറിച്ചും ശ്രീജിത്ത് പറയുന്നുണ്ട് FC