നടി മീനാക്ഷിയുടെ ചാരിറ്റി അഭ്യര്‍ത്ഥന-കിട്ടിയത് പണമല്ല പകരം മറുപടിയുമിതാ.
കഴിഞ്ഞ ദിവസമാണ് ബാലനടിയായി സിനിമയിലെത്തി പ്രേക്ഷകരുടെ മാനസപുത്രിയായ മീനാക്ഷി സഹായ അഭ്യര്‍ത്ഥന നടത്തി ഒരു പോസ്റ്റ് ഇട്ടത്.എന്നാല്‍ അതിന് S.കുമാര്‍ വണ്ടൂര്‍ എന്ന പേരില്‍ ഒരു മറുപടി വന്നു.അതിന് മീനാക്ഷിയും കൊടുത്തു കിടിലന്‍ ഉത്തരം.
വൈറലായ പോസ്റ്റ് തുടങ്ങുന്നതിങ്ങനെ – സിനിമ മേഖലയില്‍
ദിവസ വേതനത്തിന് അണിയറ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്റെ കുഞ്ഞിന്റെ ചികിത്സക്ക് സഹായം അഭ്യര്‍ത്ഥിച്ച് മീനാക്ഷി തന്റെ FBയില്‍ നിന്ന് പോസ്റ്റ് ഇട്ടു.അതിന് S കുമാറിന്റെ മറുപടി ഇങ്ങനെ-കോടികള്‍ പ്രതിഫലം പറ്റുന്ന സിനിമ മേഖലയില്‍ വിലസുന്നവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രമേ ചികിത്സിക്കുകയുള്ളൂ എന്നുണ്ടൊ?.
ജനങ്ങളുടെ ഇടയില്‍ ഇത്തരം പോസ്റ്റ് ഇടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം.ഇതിന് മീനാക്ഷിയുടെ മറുപടി ഇങ്ങനെ-
അങ്കിളെ എന്നെകൊണ്ട് കഴിയുന്ന കുഞ്ഞ് സഹായം ഞാന്‍ ചെയ്തിട്ടുണ്ട്.വലിയ വലിയ സിനിമക്കാരുടെ മുന്നിലെത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകും.അതുകൊണ്ടാണ് ഇത്തരത്തിലൊരു പോസ്റ്റിട്ടത്.അങ്കിളിന് പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മേശമാണെന്ന് ഞാന്‍ കരുതുന്നില്ല.ഇതിനല്ലെ ഉരുളക്ക് ഉപ്പേരി എന്ന് പറയുക. മീനാക്ഷി നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തിയുമായി മുന്നോട്ട് പോവുക.ചിലര്‍ പറഞ്ഞുകൊണ്ടേയിരിക്കും Dont very….
ഫിലീം കോര്‍ട്ട്.