ഇതാണ് ബീന ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥ അസുഖം കൂടുതലാണ്.. പ്രാര്‍ത്ഥിക്കാം…..
ആകെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും, വയ്യെങ്കിലും ജോലിയോടുള്ള ആത്മാര്‍ത്ഥത.. അതാണ് ബീന ആന്റണി.. നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം തിളങ്ങിയ താരം, ടെലിവിഷന്‍ രംഗത്ത് കൈവെക്കാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തില്‍ ബീന എത്തിയിട്ടുണ്ട്. ഇപ്പോള്‍ മൗനരാഗം സീരിയലില്‍ തിളങ്ങുകയാണ് താരം.
ബീനയുടെ ഭര്‍ത്താവ് മനോജും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ ബീന ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്. കടുത്ത പനിയായിട്ടും അത് വകവെയ്ക്കാതെ ഡബ്ബിങ് ജോലികള്‍ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ് പുതിയ പോസ്റ്റിലുള്ളത്. ‘എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂ വെന്ന അവസ്ഥയാണ്.’ ‘സീരിയലില്‍…. റെസ്റ്റ് എടുത്ത് ഇരിക്കാന്‍ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറല്‍ ഫീവറിന്റെ പിടിയിലാണ്…’ ബീന ആന്റണി കുറിച്ചു.
രോഗ വിവരം അറിഞ്ഞതോടെ ആരാധകരും കൂളായി ബീന ആന്റണിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേര് കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകര്‍ കമന്റിലൂടെ കുറിച്ചത്. പ്രാര്‍ഥനകള്‍ നേര്‍ന്നവര്‍ക്ക് ബീനയും നന്ദി അറിയിച്ചു. അസുഖം വേഗം മാറട്ടെയെന്ന് ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. FC