വിജയ് സിനിമയുടെ സ്റ്റണ്ട് രംഗത്തിനിടെ ഈ നടനാണ് മരിച്ചത് ഇരുപതടി താഴ്ചയിലേക്ക് വീണു…
വളരെ സന്തോഷത്തോടെ വര്‍ദ്ധിത വീര്യത്തോടെ നടക്കുകയായിരുന്നു ഷൂട്ടിങ് എന്നാല്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്, സെറ്റിനെ ആകെ തകിടം മറിച്ച മരണം, പിന്നെയെല്ലാം നിശ്ചലം, വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. വിജയ് സേതുപതിയെ പ്രധാന വേഷത്തില്‍ എത്തുന്ന ”വിടുതലൈ” ചിത്രത്തിന്റെ സെറ്റില്‍ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. സ്റ്റണ്ട് കോഡിനേറ്റര്‍ ആയ സുരേഷ് ആണ് മരിച്ചത്. 54 വയസായിരുന്നു ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ട്രെയിന്‍ അപകട രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി വലിയ സെറ്റ് ഒരുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്റ്റണ്ട് സീക്വന്‍സിനായി സുരേഷ് അടങ്ങുന്ന സംഘം കയര്‍ കെട്ടി ചിത്രീകരിക്കുകയായിരുന്നു. ക്രെയിനില്‍ കയര്‍ കെട്ടി ജോലി ചെയ്യുകയായിരുന്ന സുരേഷ് കയറ് പൊട്ടി ഇരുപത് അടി താഴ്ച്ചയിലേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. സുരേഷിന്റെ മരണത്തില്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുരേഷിന് പ്രണാമം അര്‍പ്പിക്കുന്നു. FC