വിവാഹ വേഷത്തില്‍ മോഹന്‍ ലാലിന്റെ മകളായി അഭിനയിച്ച കുട്ടിനടി എസ്തര്…..
ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ ആളാണ് എസ്തര് അനില്‍. അതും മോഹന്‍ലാലിന്റെ മകളായി ദൃശ്യത്തില്‍ അഭിനയിച്ച് ജനശ്രദ്ധ ആകര്‍ഷിച്ച എസ്തര്, അതിന് മുമ്പ് ഒരുപാട് സിനിമകളില്‍ കുട്ടി താരമായി വേഷമിട്ടിട്ടുണ്ട്. ദൃശ്യത്തിലെ അനുമോളായി വേഷമിട്ട എസ്തറിന്റെ ഒരു ഗംഭീര പ്രകടനമാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. പ്രതേകിച്ച് ക്ലൈമാക്സ് രംഗങ്ങളില്‍.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിന്റെ ജോര്ജുകുട്ടിയോളം തന്നെ എസ്തറിന്റെ അനുമോളും മനസ്സില്‍ കയറി. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയ സമയത്തുള്ള എസ്തറിന്റെ മാറ്റമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. കുഞ്ഞു കുട്ടിയായി കണ്ട എസ്തറിനെ രണ്ടാം ഭാഗത്തില്‍ എത്തിയപ്പോള്‍ ഒരു വലിയ ആളായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലും എസ്തര് ആ സമയങ്ങളില്‍ വളരെ സജീവമാകാന്‍ തുടങ്ങിയിരുന്നു.
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ എസ്തര് തന്നെ അഭിനയിച്ചപ്പോള്‍, രണ്ടാം ഭാഗത്തിന്റെ തെലുങ്കിലും എസ്തര് തിളങ്ങി. മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ജാക്ക് ആന്‍ഡ് ജില്ലാണ് എസ്തറിന്റെ പുറത്തിറങ്ങിയ അവസാന സിനിമ. ഇനി എസ്തറിനെ നായികയായി കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എസ്തറിന്റെ ചില ഫോട്ടോഷൂട്ടുകള്‍ കണ്ടിട്ടാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
അതെ സമയം ഒരു ക്രിസ്ത്യന്‍ കല്ല്യാണപെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങിയുള്ള എസ്തറിന്റെ ഫോട്ടോഷൂട്ടാണോ വൈറലാവുന്നത്. ”എന്റെ കല്ല്യാണമല്ല..” എന്ന തലക്കെട്ട് നല്‍കിയാണ് എസ്തര് ഫോട്ടോ പോസ്റ്റ് ചെയ്തത്. എസ്തറിന്റെ സഹോദരന് എബ്രഹാം ഇവാന് അനിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മിറാഷിന്റെ തൂവെള്ള നിറത്തിലെ ഗൗണാണ് എസ്തര് ധരിച്ചിരിക്കുന്നത്. പ്രബിനാണ് മേക്കപ്പ് ചെയ്തത്.FC