പറഞ്ഞു സുഖിക്കുന്നവര്‍ അതിലേര്‍പ്പെടുക, കണ്ണീരൊപ്പാന്‍ ഭര്‍ത്താവുണ്ട് കരുത്തോടെ നടി ഭാവന…….

വലിയദുരന്തമുഖത്തു നിന്നു കയറി വന്നവളാണ്.. തീയില്‍ കുരുത്തത് വെയിലില്‍ വാടില്ല എന്നല്ലേ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ഷറഫുദ്ദീനൊപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. എന്നാല്‍ ഇതിനിടയില്‍ ഭാവന സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു.
ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം. ഇതിന് പ്രതികരണവുമായി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം. അതു പോരേ? എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു. അതെ, എനിക്കു വേണ്ടത് അതാണ്.’-കുറിപ്പില്‍ ഭാവന പറയുന്നു. FC