പുലിക്കൂട്ടില്‍ കയറി ഗോപിസുന്ദറും അമൃതയും പ്രണയവഴില് കിടന്ന പുലിയുടെ വാലെടുത്ത കളി…….
കരുത്തുള്ളൊരു ആണ് കൂടെയുള്ളപ്പോ ഒരു പുലിയെയും പേടിക്കേണ്ട അത് തെളിയിക്കുകയാണ് അമൃത കണ്ടില്ലേ ഒര്‍ജിനല്‍ പുലിയുടെ വാലില്‍ പിടിച്ച പ്രണയമുഹൂര്ത്തങ്ങള് താരങ്ങള്‍ പങ്കിടുന്നത്,
ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു പുതിയ ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ തങ്ങള്‍ ഇരുവരുടെയും ചിത്രവും വീഡിയോയുമാണ് അമൃത പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിലുള്ള മറ്റൊരു സാന്നിധ്യമാണ് പോസ്റ്റിനെ വൈറല്‍ ആക്കിയിരിക്കുന്നത്. ഒരു കടുവയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറിനെയും വീഡിയോയില്‍ കാണാം. ഇത് ‘പുലിയാണോ പൂച്ചയാണോ’ എന്നതാണ് ആരാധകരില്‍ പലരുടെയും സംശയം. ‘പുലിവാല് പിടിച്ചോ’ എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും വളരെ വേഗത്തിലാണ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. FC