നവ്യാനായരുടെ സഹോദരന്റെ കല്ല്യാണം- താരം കൊടുത്ത സമ്മാനം കണ്ടൊ?
നവ്യാനായരുടെ ഏറ്റവും വലിയ കരുത്തായിരുന്നു സഹോദരന് രാഹുല്‍ ഏത് കാര്യങ്ങള്‍ക്കും തുണ ഉപദേശി എന്തിനും ഏതിനും സഹോദരനായിരുന്നു ഒപ്പം. ഇനി പഴയത് പോലെ കിട്ടില്ല.ആള്‍ക്ക് പുതിയൊരവകാശി എത്തിയിരിക്കുന്നു സ്വാതി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു രാഹുലും സ്വാതിയും ഒന്നിക്കുന്ന മംഗള കര്‍മ്മം നടന്നത്.കോവിഡ് കാരണം അടുത്ത ബന്ധുക്കള്‍ക്ക് വരെ ആശംസയും അനുഗ്രഹവും ഫോണിലൂടെ അറിയിക്കേണ്ടി വന്നു.അപ്പോള്‍ സുഹൃത്തുക്കളുടെ കാര്യം പറയണ്ടല്ലൊ.
സഹോദരന്റെ കല്ല്യാണം നടത്തിക്കൊടുത്ത് കഴിഞ്ഞ് നന്ദനം സിനിമയിലെ പോലെ നവ്യ നടു നിവര്‍ത്തിയതിന് ശേഷം കുറിച്ചതിങ്ങനെയാണ്.’ഹാപ്പി മാരിഡ് ലൈഫ് ടൂ മൈ ഡിയര്‍ കണ്ണപ്പാ.എന്റെ സഹോദര സുഹൃത്തെ സൂര്യന് കീഴിലുള്ള ഏറ്റവും മണ്ടത്തരങ്ങളായ കാര്യങ്ങളെ കുറിച്ച് പോലും നമ്മള് വൈകിയ രാത്രികളില്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു അടിക്കുന്നു കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്കുന്നു തമാശകള്‍ ചെയ്യുന്നു.നീ ഇത്ര വളര്‍ന്ന് വലുതായെന്ന് എനിക്കറിയില്ലായിരുന്നു.നീ എപ്പോഴും എന്റെ ചോട്ടുവാണ്’.
സ്വാതി കണ്ണാ നിങ്ങളെ രണ്ട് പേരെയും സ്നേഹിക്കുന്നു.നിങ്ങള്‍ രണ്ട് പേരും സമാധാനവും സൗഹൃദവും നിറഞ്ഞ ജീവിതം നയിക്കുക.നിങ്ങള്‍ നന്നായി ജീവിക്കുന്നതാണ് പ്രധാനം.പണമല്ല നല്ല നിമിഷങ്ങള്‍ സമ്പാദിക്കൂ.നവ്യ ഇതിലും നല്ല സമ്മാനം വേറെയില്ല.
ഫിലീം കോര്‍ട്ട്.