നടി ബിന്ദു പണിക്കരുടെ കണ്ണീര് ഉണങ്ങുന്നില്ല താരത്തിന്റെ പാതിയും മരണപ്പെട്ടു….
ദൈവം അങ്ങിനെയാണ് അങ്ങ് കൊണ്ടുപോയിക്കളയും ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് നടി ബിന്ദുപണിക്കരുടെ സഹോദരന് ബാബുരാജ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട് മരണത്തിന് കീഴടങ്ങി 52 വയസ്സായിരുന്നു, ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം ബാബുരാജ് ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത് രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ഉടന്‍ തന്നെ ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ മണിക്കൂറുകള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. രാവിലെ ബാബുരാജ് മരണത്തിന് കീഴടങ്ങി, പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്.
കൊച്ചി തുറമുഖ തൊഴിലാളി യൂണിയന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച് എം എസ് മുന്‍ ജില്ലാ പ്രസിഡന്റുമാണ്. കോട്ടയം കുമ്മനം, കുറുപ്പന്തറ കുടുംബാംഗവും, സംഗീതാധ്യാപികയുമായ സ്മിത പി നായരാണ് ഭാര്യ, മകന്: ശബരീനാഥ്. സംസ്കാരം ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ നടന്നു, ആദ്യം ബിന്ദുപണിക്കര്ക്ക് തന്റെ ഭര്‍ത്താവിനെയും ഇപ്പോള്‍ സഹോദരനെയും നഷ്ടപെട്ടു ആദരാഞ്ജലികളോടെ FC