തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കുട്ടികളുടെ ഇഷ്ട ടീച്ചര്‍ ബിന്ദു-നടി ബിന്നിറിങ്കി വിവാഹിതയായി.
ഒറ്റ ചിത്രത്തില്‍ നിന്ന് ഒരായിരം പേര് സിനിമയിലെ താരങ്ങളായി.
അതെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയി
ലെത്തിയ സകല താരങ്ങളും പില്ക്കാലത്ത് നിലവാരമുള്ള നടീനടന്മാരായി.അതിലൊരു പ്രധാന നടിയായിരുന്നു ബിന്നിറിങ്കി.
അങ്കമാലി ഡയറീസിന് ശേഷം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സ്കൂള്‍ കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ബിന്ദൂമിസ്സായി തിളങ്ങി.
അത് കഴിഞ്ഞ് സൈജു കുറുപ്പിനൊപ്പം ജനമൈത്രി എന്ന ചിത്രത്തിലും ബിന്നി മികച്ച വേഷം ചെയ്തു.
എന്തായാലും ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസിലൂടെ
മലയാളികള്‍ക്ക് സമ്മാനിച്ച ബിന്നി ഇനി അനൂപ് ലാലിന് സ്വന്തം.
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ .ബിന്നി റിങ്കി ബെഞ്ചമിന്‍ എന്നാണ് താരസുന്ദരിയുടെ
യഥാര്‍ത്ഥ പേര് .വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി അഭിനയ രംഗത്ത് തുടരുമോ എന്നുള്ള ചോദ്യത്തിന് നല്ല പുഞ്ചിരിയായിരുന്നു
മറുപടി.
എന്തായാലും അഭിനയിക്കാനുള്ള മോഹത്തിന് ഒരു തടസ്സവും ഇല്ലെന്നാണ് അറിയുന്നത്.യുവ മിഥുനങ്ങള്‍ക്ക് വിവാഹ മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.