ജീവന് വേണ്ടി ഒരു കുതിപ്പ് നടത്തിയെങ്കിലും ഈ സിനിമതാരവും മരണത്തിന് കീഴടങ്ങി- ദുരന്തങ്ങള്‍.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് മരണം തന്നെ ഓരോ ദിവസവും സിനിമക്ക്.അതിലേക്കിത സംവിധായകനും സമ്പൂര്‍ണ്ണ സിനിമക്കാരനുമായ നരണിപുഴ ഷാനവാസിന്റെ ദേഹവിയോഗം കൂടി എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.കരി, സൂഫിയും സുജാതയും എന്ന ചിത്രങ്ങളുടെ സംവിധായകനാണ് ഷാനവാസ്.കൂടാതെ സിനിമയുടെ എഡിറ്റിങ് ജോലികളും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപുഴയാണ് ഷാനവാസിന്റെ സ്വദേശം.സംവിധാനത്തിലും തിരക്കഥാകൃത്തായും തിളങ്ങിവരുമ്പോഴാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം സംഭവിച്ചിരിക്കുന്നത്.അട്ടപ്പാടിയില്‍ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പടിപ്പുരയില്‍ നില്‍ക്കുമ്പോഴാണ് ഹൃദയാഘാതം.ഉടന്‍ ആംബുലന്‍സ് വരുത്തി കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോള്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക്
മാറ്റി.അതിനിടെ മരണവാര്‍ത്ത എത്തി സിനിമ സാങ്കേതിക സംഘടനയായ ഫെഫ്ക്ക കാര്യം തിരക്കാതെ അനുശോചന സന്ദേശം അയച്ചു.
എന്നാല്‍ നടനും നിര്‍മ്മാതാവും സംവിധായകനുമായ വിജയ്ബാബു പറഞ്ഞു ഷാനവാസിന്റെ മരണം ആരും വാര്‍ത്തയാക്കരുത്
ജീവന്റെ തുടിപ്പുണ്ടെന്ന്.അതോടെ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് വരുന്നതായും റോഡ് തടസ്സപ്പെടുത്തരുത് ആംബുലന്‍സിന് വഴിയൊരുക്കണം എന്ന സന്ദേശവുമെത്തി.എല്ലാം റെഡിയായി ആംബുലന്‍സ് പുറപ്പെട്ടു.10.20ന് കൊച്ചിയിലെ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യത്തോടെ ഷാനവാസിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കാന്‍ മാത്രമേ ഇവിടുത്തെ ഡോക്ടര്‍ന്മാര്‍ക്ക് കഴിഞ്ഞുള്ളൂ.യാത്രക്കിടെ വീണ്ടും ഹൃദയസ്തംഭനം ഉണ്ടായത്രേ.സര്‍ക്കാറിന്റെ കൈയ്യിലുള്ള എയര്‍ ആംബുലന്‍സ് അയച്ചിരുന്നെങ്കില്‍
ഒരുപക്ഷെ….
എന്തായാലും ജയസൂര്യയുടെ സൂഫിയും സുജാതയും പിന്നെ കരിയും അവശേഷിക്കുന്നു.ഷാനവാസിന് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.