അഴിഞ്ഞു വീഴുന്ന സാരിയില്‍ ദീപ്തി സതി.. മഞ്ഞയില്‍ വടിവൊത്ത ആ ശരീരം…..
ഒറ്റ ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിച്ച നടിയാണ് ദീപ്തി 2012 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട നടി ദീപ്തി സതി മിസ് ഇന്ത്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ദീപ്തിയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത് പ്രശസ്ത സംവിധായകന് ലാല്‍ ജോസ് ആണ്. ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദീപ്തി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത് .
വിജയ് ബാബു, ആന്‍ അഗസ്റ്റിന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. നീനയ്ക്ക് ശേഷം നിരവധി അവസരങ്ങള്‍ ദീപ്തിയെ തേടിയെത്തി. പുള്ളിക്കാരന് സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെന്‍സ്, ലളിതം സുന്ദരം തുടങ്ങിയ മലയാള സിനിമകളില്‍ ദീപ്തി ഇതിനോടകം അഭിനയിച്ചു. മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും മറാത്തിയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് . ഈ സിനിമയില്‍ സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രമായി തകര്‍ത്ത് അഭിനയിച്ച് നിറഞ്ഞ് നില്‍ക്കുകയാണ് ദീപ്തി.
ദീപ്തിയുടെ അടുത്ത സിനിമ ഗോള്‍ഡ് ആണ്,സോഷ്യല്‍ മീഡിയയിലെ ഒരു സജീവ താരമാണ് ദീപ്തി. നൃത്ത മേഖലയിലും ശോഭിച്ചിട്ടുള്ള താരം തന്റെ നിരവധി റീല്‍സ് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ദീപ്തി ചെയ്ത പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ഞ സാരിയില്‍ ഗ്ലാമറസ് ആയി എത്തിയാണ് താരം ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. ജിബിന്‍ ആര്‍ട്ടിസ്റ്റ് ആണ് താരത്തിന്റെ ചിത്രങ്ങള്‍ എടുത്തത്. ജോബിന വിന്‍സെന്റാണ് താരത്തെ സ്റ്റൈലിംഗ് ചെയ്തത്. താരം ധരിച്ചിരിക്കുന്നത് പാസ്റ്റല്‍സ് ഡിസൈന്‍ സ്റ്റുഡിയോയുടെ സാരിയാണ് . ദീപ്തിയെ മേക്കപ്പ് ചെയ്തത് ലക്ഷ്മി സനീഷാണ് . FC