വിശാഖ് വിവാഹിതനായി മോഹന്‍ലാല്‍ ഭാര്യക്കൊപ്പം, ശ്രീനിവാസന്, കല്ല്യാണി. വന്നത് കണ്ടോ താരങ്ങള്‍ മൊത്തം….
വന്നത് വലിയ താരനിര അവരുടെ അനുഗ്രഹങ്ങള്‍ സ്വീകരിച്ചുകൊണ്ട് യുവനിര്‍മ്മാതാവും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.
ചടങ്ങില്‍ മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, ശ്രീനിവാസന്, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, വിനീത് ശ്രീനിവാസന്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ധ്യാന്‍ ശ്രീനിവാസന് തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര് പങ്കെടുത്തു. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്മിച്ചുക്കൊണ്ട് നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നല്‍കുകയും ചെയ്തു.
തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുകന്റെയും സുജ മുരുകന്റെയും മകനാണ് വിശാഖ്. തിരുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയര്മാന് കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരോടൊപ്പം ഫണ്ടാസ്റ്റിക് ഫിലിംസ് എന്ന നിര്മ്മനാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. ‘പ്രകാശന് പറക്കട്ടെ’യാണ് ഈ കൂട്ടുകെട്ടില്‍ അവസാനമായി തിയറ്ററുകളില്‍ എത്തിയ ചിത്രം. വിവാഹമംഗളാശംസകളോടെ. FC