നടി ദേവി അജിത്ത് സന്തോഷവതി -മകള്‍ നന്ദനയുടെ കല്ല്യാണം-വരന് സിദ്ധാര്‍ത്ഥ്-പ്രണയം തന്നെ.
സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടായിരിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ കഴിയുക എന്നത് ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ്.അതും ഇരു വീട്ടുകാരുടെയും സമ്മതത്താല്‍ ആ സൗഭാഗ്യം കിട്ടിയിരിക്കുന്നത് നടി ദേവി അജിത്തിന്റെ മകള്‍ നന്ദനക്കാണ്.നന്ദന വിവാഹം കഴിക്കുന്നത് ബാല്യകാലം മുതല്‍ തന്റെ സഹപാഠിയായിരുന്ന സിദ്ധാര്‍ത്ഥിനെയാണ്.തിരുവനന്തപുരം ശാസ്തമംഗലത്ത് മുന്‍ കൗണ്‍സിലറായിരുന്ന ഹരിയുടെയും കീര്‍ത്തിയുടെയും ഏക മകനാണ് സിദ്ധാര്ത്ഥന്.
മകളുടെ വിവാഹത്തെ കുറിച്ച് ദേവി പറയുന്നത്- സിദ്ധുവിനെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം.തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്.കണ്സ്ട്രെക്ഷന് ബിസിനസ്സുകാരനായിരുന്ന സിദ്ധുവിന്റെ അച്ഛന് ഹരി നാല് വര്‍ഷം മുമ്പ് മരിച്ചു.ലണ്ടനില്‍ ഫിലീം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛന്റെ മരണശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു.ഹരിക്കും കീര്‍ത്തിക്കും കൂടി ഒറ്റ മകനാണ്.
മകള്‍ ഇപ്പോള്‍ ചെന്നൈയിലാണ്.ബ്രാന്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നാവുകയാണ്.അവളുടെ വിവാഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്.
ജൂലൈ ഒന്നിനാണ് വിവാഹം.അമ്പലത്തില്‍ വെച്ചായിരിക്കും ജൂലൈ രണ്ടിന് ഞങ്ങളെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി
വിരുന്നൊരുക്കും.ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ നിശ്ചയം എന്തായാലും ദേവിക്കൊപ്പം സകല ദേവീദേവന്മാരുമുണ്ട്.
ഫിലീം കോര്‍ട്ട്.