നടി ദുര്‍ഗ്ഗ തന്റെ കാമുകന്റെ പേര് വെളുപ്പെടുത്തി-ഇനി ഒളിവും മറവുമില്ല.
ആരാധകന് ചോദിച്ചു -ദുര്‍ഗ്ഗ കൃഷ്ണ ആ സത്യം തുറന്ന് പറഞ്ഞു.
അത്രമാത്രം.നാല് വര്‍ഷമായി തന്റെ ഹൃദയത്തിനുള്ളില്‍ കൊണ്ട്
നടക്കുകയായിരുന്നു താന്‍ സ്നേഹിക്കുന്ന തന്നിലേക്ക് അലിഞ്ഞ്
ചേര്‍ന്ന കാമുകനെ.സിനിമയുമായി ബന്ധമുള്ള ആളെതന്നെയാണ്
ദുര്‍ഗ്ഗ സ്വന്തമായി കൊണ്ട് നടക്കുന്നത്.ദുര്‍ഗ്ഗയുടെ ഹൃദയം കീഴടക്കിയത് യുവ സിനിമ നിര്‍മ്മാതാവായ അര്ജ്ജുന് രവീന്ദ്രനാണ്.
സമൂഹമാധ്യമങ്ങളിലൂടെ നടന്ന ലൈവ് ചാറ്റിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുര്‍ഗ്ഗ താന്‍ നാല് വര്‍ഷമായി പ്രണയിക്കുന്ന തന്റെ മനസ്സും ഹൃദയവും കവര്‍ന്ന യുവ കോമളന്റെ പേര് അര്ജ്ജുന് രവീന്ദ്രനാണെന്ന് വെളിപ്പെടുത്തിയത്.ഇതിന് മുമ്പും അര്‍ജ്ജുനുമായുള്ള ഫോട്ടോസ് ദുര്‍ഗ്ഗ ഷെയര്‍ ചെയ്തിട്ടുണ്ട്.അന്ന് കാമുകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അത് പറയുക മാത്രമല്ല ഇഴ്കിചേര്ന്ന് കെട്ടിപിടിച്ച് കിടക്കുന്നതും നെഞ്ചില്‍ തല വെച്ച് കിടക്കുന്നതുമായ കുറച്ച് ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.വിമാനം,പ്രേതം2 തുടങ്ങിയ സിനിമകളിലൂടെ ആരാധകരിലേക്കെത്തിയ നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ.ഇനി താരസുന്ദരിയുടേതായി ഇറങ്ങാനുള്ള ചിത്രം മോഹന്‍ലാലിനൊപ്പമുള്ള റാം.
എന്തായാലും പ്രണയിച്ച് നടക്കാതെ നല്ല പ്രായത്തില്‍ വിവാഹവും
കഴിക്കാനുള്ള യോഗമുണ്ടാകട്ടെ.
ഫിലീം കോര്‍ട്ട്.