കഴിഞ്ഞ 24 മണിക്കൂര്‍ ഇങ്ങനെയാണ് സുഖിച്ചത്..അല്‍പ്പ വസ്ത്രത്തില്‍ നടി ജാന്‍വി…
അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മകളും സിനിമ താരവുമായ നടിയാണ് ജാന്‍വി കപൂര്‍. അമ്മയുടെ മരണം സംഭവിച്ച അതെ വര്‍ഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി, സൗന്ദര്യത്തിന്റെ കാര്യത്തിലും അമ്മയെ പോലെ തന്നെയാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തി. പണ്ട് ശ്രീദേവി ഉണ്ടാക്കിയ ഓളം ഇന്ന് മകളുണ്ടാക്കുന്നു എന്നാണ് പ്രേക്ഷകരുടെയും സിനിമ പ്രേമികളുടെയും വിലയിരുത്തലുകള്‍.
25-കാരിയായ ജാന്‍വി, ദഡാക് എന്ന ഹിന്ദി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് നായികാപ്രാധാന്യമുള്ള സിനിമകളില്‍ ജാന്‍വി ഭാഗമായി. കാര്‍ഗില്‍ യോദ്ധാവായ ഗുഞ്ചന് സകസേനയുടെ ജീവിതം ആസ്പദമാക്കിയ സിനിമയില്‍ ആ വേഷത്തില്‍ അഭിനയിച്ചത് ജാന്‍വി ആയിരുന്നു. ഗുഡ് ലക്ക് ജെറി, റൂഹി തുടങ്ങിയ സിനിമകളിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജാന്‍വി ആയിരുന്നു.
ഏറ്റവും ഒടുവിലായി മലയാള ചിത്രമായ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലും ടൈറ്റില്‍ റോള്‍ ചെയ്തത് ജാന്‍വിയായിരുന്നു. അമ്മയെ പോലെ തന്നെ ബോളിവുഡില്‍ തന്റെ സാന്നിദ്ധ്യം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജാന്‍വിയും നേടി. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മഹിയാണ് ഇനി ഇറങ്ങാനുള്ള ജാന്‍വിയുടെ സിനിമ. സിനിമയില്‍ അത്ര ഗ്ലാമറായി താരം വന്നിട്ടില്ലെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല.
ഇപ്പോഴിതാ തന്റെ 24 മണിക്കൂറുള്ള ഫോട്ടോസ് ജാന്‍വി പങ്കുവച്ചിരിക്കുകയാണ്. ”കഴിഞ്ഞ 24 മണിക്കൂര്‍ രസകരമായിരുന്നു..” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജാന്‍വി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ബീച്ച് വൈബ് ഫോട്ടോസാണ് കൂടുതലും. ചിത്രങ്ങളില്‍ ജാന്‍വിയെ കാണാന്‍ ഹോട്ടായിട്ടുണ്ടെന്ന് ആരാധകരും പറയുന്നുണ്ട്. ജിം വര്‍ക്ക് ഔട്ട് ഫോട്ടോയും, ഐസ് ക്രീം കഴിക്കുന്ന ഫോട്ടോയുമെല്ലാം ഇതിലുണ്ട്.FC