മൂന്നാം വയസ്സില്‍ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇര-അമീര്‍ ഖാന്റെ മകളായ നടി സന.
എത്ര പേര് തുടര്‍ന്നും ഇതുപോലെ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.ദംഗല്‍ എന്ന ചിത്രത്തില്‍ അമീര്‍ഖാന്റെ മകളായി പ്രത്യക്ഷപ്പെട്ട സന ഫാത്തിമയാണ് താന്‍ നേരിടേണ്ടി വന്ന ലൈംഗികാക്രമണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ്.
ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്.ലൈംഗികാതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്.അതുകൊണ്ട് തന്നെ പല സ്ത്രീകള്‍ക്കും ഇത് തുറന്ന് പറയാന്‍ മടിയാണ്.
ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.കൂടുതല്‍ ബോധവല്‍ക്കരണം ഇതിനെ കുറിച്ച് നല്കുന്നു.ലിംഗപരമായ വേര് തിരിവ് ഭീകരമാണ്.ഓരോ ദിവസവും ഇതിനെതിരെ കടുത്ത പോരാട്ടമാണ് നടത്തുന്നത്.ഓരോ സ്ത്രീയും നിത്യവും പോരാടുന്നു.എന്നാല്‍ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവവും ഉണ്ടായി.ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ അവസരങ്ങള്‍ ഒത്തിരിയായിരുന്നു.എന്നാല്‍ എനിക്കതിന് കഴിയാത്തത് കൊണ്ട് നല്ലത് പലതും നഷ്ടമായെന്നും സന ഫാത്തിമ പറയുന്നു.
1997ല്‍ കമലഹാസന്റെ ചാച്ചി 420യില്‍ ബാലതാരമായാണ് സന സിനിമയില്‍ എത്തുന്നത്.അമീര്‍ഖാന്റെ മകളായി ദംഗലില്‍ അഭിനയിച്ചതോടെ താരമായി.
ഫിലീം കോര്‍ട്ട്.