നടി ഗൗതമിയുടെ വീടാക്രമിച്ചു.മകളും താരവും ഭയന്ന് വിറച്ചു.-അക്രമിയെ…..
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് 1968ല്‍ ജനനം.ബാലതാരമായി സിനിമയില്‍.ദേശദേശാന്തങ്ങള് ചുറ്റി അഭിനയം ആ വരവില്‍ മലയാളത്തിലും എത്തി.
മമ്മുട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി, ജയറാം ശ്രീനിവാസന്,മനോജ് കെ.ജയന് എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഗൗതമി മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള.മമ്മുട്ടിക്കൊപ്പം സുകൃതം ആയിരം നാവുള്ള അനന്തന്.ജയറാമിനൊപ്പം അയലത്തെ അദ്ദേഹം.ഗൗതമി അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്നു.
രജനികാന്ത് കമലഹാസന് ചിരഞ്ജീവി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ എല്ലാ നായകന്മാര്ക്കൊപ്പവും അഭിനയിച്ചു.രണ്ട് വിവാഹം കഴിച്ചു. രേഖ പ്രകാരം 1998ല്‍ സന്ദീപ് ബാട്ടിയയെ കെട്ടി ഒറ്റ വര്‍ഷം കൊണ്ട് ബന്ധം അവസാനിപ്പിച്ചെങ്കിലും ഈ ബന്ധത്തില്‍
ഒരു മകളുണ്ട്.
അവളെയും കൊണ്ട് കമലഹാസനൊപ്പം 14 വര്‍ഷം ജീവിച്ചു ലീവിംഗ് ടുഗദറായി.കമലഹാസന്റെ മകള്‍ ശ്രുതിയും അക്ഷരയും ഇടഞ്ഞതോടെ ആ ബന്ധം ഒഴിവാക്കി മകളെയും കൊണ്ട് ചെന്നൈയിലെ കൊട്ടി വാക്കത്തെ വീട്ടിലാണ് താമസിക്കുന്നത്.
ഈ വീട്ടിലേക്കാണ് ഒരു അക്രമി കയറി വന്നത്.മതില് ചാടിക്കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ കണ്ട് ഭയന്ന ഗൗതമിയും മകളും അയല്‍ക്കാരെയും പോലീസിനെയും വിളിച്ചു.പോലീസെത്തി അക്രമിയെ പിടികൂടി. പാണ്ഡ്യന് എന്നാണ് പേര്്.മദ്യ ലഹരിയില്‍
അകത്ത് കടന്ന ഇയാള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗൗതമി ഒന്നുമില്ല.
ഫിലീം കോര്‍ട്ട്.