മലയാള സീരിയല്‍ നടന് തോട്ടില്‍ വീണു മരിച്ചു- വിശ്വസിക്കാനാകാതെ താരങ്ങള്‍.
ഈ വാര്‍ത്ത ആര്‍ക്കും വേദനയാകും കാരണം പലരും കണ്ടത് പത്രത്തിലൂടെയാണ്.എല്ലാ മരണത്തെയും പോലെ ഒരു രണ്ട് വരി വാര്‍ത്ത.പക്ഷെ ഒരു കലാകാരന്റെ മരണത്തെ അങ്ങിനെ കാണാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങളിത് കൊടുക്കുന്നത്.
മിമിക്രി രംഗത്ത് നിന്നാണ് സണ്ണി പയസ് സീരിയലിലേക്കും പരസ്യ രംഗത്തേക്കും അഭിനയിക്കാനെത്തുന്നത്.തമാശ നിറഞ്ഞ മട്ടും ഭാവവുമായി സണ്ണിക്ക് വേഗം തന്നെ ആരാധകരിലേക്ക് എത്താന്‍ കഴിഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ വേലൂര്‍ വടക്കും മുറി കുറ്റിക്കാട്ട് വീട്ടില്‍ സണ്ണി പയസാണ് മരണപ്പെട്ടിരിക്കുന്നത്.തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.അത്തരത്തിലൊരു മരണം ആരും പ്രതീക്ഷിച്ചില്ല.അത് കൊണ്ടാണ് ദു:ഖം ഇരട്ടിയാകുന്നത്.മിമിക്രി കലാകാരന്മാര്ക്കും സീരിയല്‍ താരങ്ങള്‍ക്കും ഒപ്പം ഞങ്ങളും ചേരുന്നു.
സണ്ണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വന്നു ചേര്‍ന്ന ദു:ഖത്തില്‍.
ഫിലീം കോര്‍ട്ട്.