നടി ലീനയും മരണത്തിന് കീഴടങ്ങി -കുറഞ്ഞ ദിവസം എത്ര മരണങ്ങള്,താരങ്ങള്‍ ദു:ഖത്തില്‍.
അവള് ജീവിച്ചത് അമ്മ ദാനം ചെയ്ത വൃക്കയുമായാണ്.എന്നാലതൊന്നും സഹതാരങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരിക്കലും അറിയില്ലായിരുന്നു.ആര്‍ക്കും അത് തിരിച്ചറിയാന്‍ കഴിയാതിരുന്നതിന്റെ കാരണം ഏത് സമയവും പ്രസന്നവതിയായിരുന്നു.ചിരിക്കുന്ന മുഖം ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അത് കൊണ്ട് തന്നെയായിരുന്നു ഉള്ളിലെരിയുന്ന അഗ്നിപര്‍വ്വതത്തെ കുറിച്ച് ആരും അറിയാതിരുന്നത്.
2020ല്‍ ക്ലാസ്,സേത്ത്ജി തുടങ്ങിയ പരമ്പരകളിലൂടെയായിരുന്നു ലീന ആചാരി നടിയാകുന്നത്.30 വയസ്സിനോട് അടുക്കുന്നതിനിടെയായിരുന്നു മരണം.ആദ്യം ആര്‍ക്കും ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ല.വ്യക്തമായ അന്വേഷണത്തിനൊടുവിലാണ് ലീന ഇതുവരെ ജീവിച്ചത് അമ്മയുടെ ഒരു വൃക്ക ദാനമായി കിട്ടിയതിലൂടെയാണെന്ന് മനസ്സിലായത്.
മരണവാര്‍ത്ത പുറത്ത് വിട്ടത് നടന് രോഹന് മെഹ്റ യായിരുന്നു.2020ല്‍ ലീന ആചാര്യക്കൊപ്പം മെഹ്റ
അഭിനയിച്ചിരുന്നു.മെഹ്റ പറയുന്നതിങ്ങനെ.കഴിഞ്ഞ
കുറച്ച് വര്‍ഷങ്ങളായി അവളുടെ സഹോദരനുമായി
നല്ല ബന്ധത്തിലായിരുന്നു.എന്നാല്‍ ഒരിക്കല്‍ പോലും ഒരു സംസാരത്തിനിടയില്‍ പോലും ഒരു വൃക്കയിലാണ് അവളുടെ ജീവിതം അതും ദാനം കിട്ടിയ വൃക്കയിലാണെന്ന് സൂചിപ്പിച്ചത് പോലുമില്ലായിരുന്നു.
ആചാര്യക്കൊപ്പം ALT ബാലാജി ഷോയുടെ ചിത്രീകരണത്തില്‍ നിന്നെടുത്ത ഒരു ഫോട്ടോ മെഹ്റ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സമാധാനത്തോടെ വിശ്രമിക്കൂ മാഡം കഴിഞ്ഞ വര്‍ഷം 2020 ക്ലാസിനായി ഷൂട്ടിനായി നമ്മള് ഒന്നിച്ചായിരുന്നു എന്ന് കൂടി ചേര്‍ത്ത് കുറിപ്പ് അവസാനിപ്പിക്കുന്നു.ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.