നടി ഗോപികയെ മറന്നോ, ഇതാ മടങ്ങിയെത്തിരിക്കുന്നു മെലിഞ്ഞു, ചിരിയില്‍ മാറ്റമില്ല….
ജയറാമിന്റെ ഭാര്യയായും, ദിലീപിന്റെ കാമുകിയായും മലയാള കരയെ അമ്പരപ്പിച്ച നടി ഗോപിക വിവാഹശേഷം ഓസ്ട്രേലിയയില്‍ സെറ്റിലായതാണ്.. ഇപ്പോഴിതാ ആളൊന്നു നാട്ടില്‍ വന്നിരിക്കുന്നു, അതാഘോഷമാക്കുകയാണ് വീട്ടുകാരും, ആരാധകരും ഇപ്പോള്‍ മലയാളികളുടെ പ്രിയതാരം ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
വിവാഹശേഷം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയിരുന്നു. നാട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ കുടുംബവുമൊത്തുള്ള ഗോപികയുടെ ചിത്രങ്ങള്‍ അധികം പുറത്തുവന്നിട്ടില്ല.
സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളില്‍ കാണാം. മഞ്ഞ ഡ്രസില്‍ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍.
ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭര്‍ത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദന്‍ എന്നിവരാണ് മക്കള്‍. രണ്ടുപേരും ഓസ്ട്രേലിയയില്‍ ആണ് പഠനം. ഫോര്‍ ദ് പീപ്പിള്‍, മായാവി, വെറുതെ ഒരു ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളില്‍ അഭിനയിച്ചു.
സിനിമയില്‍ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. ഗേളി എന്നാണ് യഥാര്‍ഥ പേര്. സിനിമയിലേക്ക് കടന്നശേഷമാണ് പേര് ഗോപികയെന്ന് ആക്കുകയുണ്ടായത്. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവില്‍ അഭിനയിച്ചത്. കണ്ടതില്‍ ആരാധകരും സന്തോഷത്തിലാണ്.FC