നമ്മുടെ ദാസനും വിജയനും ആ സ്നേഹകൂട്ടുകെട്ടില് ശ്രീനിവാസന് ചുംബനം നല്കി മോഹന്‍ലാല്‍…….

ഒന്ന് കിടന്നുപോയി. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന് പറയുന്നത് ശ്രീനിവാസന്റെ കാര്യത്തില്‍ ശരിയാണ്. വലിയ ക്ഷീണാവസ്ഥയിലുള്ള ശ്രീനിവാസന്റെ ഫോട്ടോ നമ്മള് കണ്ടതാണ്, വീണ്ടുമിതാ മോഹന്‍ലാല്‍ ശ്രീനിവാസനെ കെട്ടിപിടിച്ചു മുത്തം കൊടുത്തിരിക്കുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന് ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് പ്രിയപ്പെട്ട ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളുമാണ്.
അസുഖാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ഇന്ന് സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞിരുന്നു. യുവതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ചിത്രം പങ്കിട്ട് ‘ദാസനെയും വിജയനെ’യും ഓര്‍മിച്ച് കുറിപ്പുകള്‍ പങ്കിട്ടിരുന്നു. മനോഹര നിമിഷങ്ങള്‍ എന്നാണ് എല്ലാവരും കൊടുത്ത തലക്കെട്ട്. നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും രസകരമായ സംഭാഷണങ്ങളും ആ കൂട്ടുകെട്ടിലെ നിമിഷങ്ങളും പങ്കുവയ്ക്കുന്ന കുറിപ്പുകളും കാണാം. താരസംഘടനയും ഒരു എന്റെര്റ്റൈന്മെന്റ് ചാനലും നടത്തുന്ന ഷോയുടെ ഭാഗമായാണ് ഇരുവരും ഒത്തുചേര്‍ന്നത്… FC