ജലജയുടെ മകളെ കണ്ടൊ!! നടി മൈഥിലിയെ പോലെയില്ലെ-മിടുക്കികുട്ടി.
നടി ജലജ മലയാളികളുടെ ഓമനയായിരുന്നു.അവരുടെ അഭിനയം ആരെയും അത്ഭുതപ്പെടുത്തിയിരുന്നു.
1978ലായിരുന്നു ജലജയുടെ സിനിമ അരങ്ങേറ്റം.മലയാളത്തിലെ എക്കാലത്തെയും മഹാനായ സംവിധായകന് അരവിന്ദന് സാറിന്റെ തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച നടി.അതിന് ശേഷം എത്ര സിനിമകള്‍ അതും മികവുറ്റ സംവിധായകര്‍ക്കൊപ്പം.1981ല്‍ വേനല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയ ജലജക്ക് ഇതേ വര്‍ഷം ഫിലീം ഫെയര്‍
അവാര്‍ഡും കിട്ടി.
മൊത്തം നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിലഭിനയിച്ച
ജലജ 1981ലും1982ലും 14ല്‍ ഏറെ ചിത്രങ്ങളില്‍ വേഷ
മിട്ടതും റെക്കോര്‍ഡാണ്.1992ല്‍ അഭിനയം നിര്‍ത്തി
കുടുംബജീവിതത്തിലേക്ക് കടന്ന ആ നായിക വീണ്ടും എത്തി 2019ല്‍ തലനാരിഴ എന്ന ചിത്രത്തിലൂടെ.ഇപ്പോള്‍ അഭിനയിക്കുന്നത് മാലിക്കിലാണ്.
ഇനി ജലജയുടെ ഒരേയൊരാഗ്രഹം തന്റെ മകള്‍
ദേവിക്ക് അഭിനയ മോഹം കലശലാണ്.അവളെ
നായികയായി കാണണം.ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവമായ അമ്മു എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ദേവി സ്കൂള്‍ പഠനത്തിന് ശേഷം അമേരിക്കയിലെ പെന്‍സില്‍വാനിയാ സര്‍വ്വകലാശാലയില്‍ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്.എന്തായാലും ജലജയുടെ കാലമല്ല ഇന്ന്.അന്ന് അഭിനയരംഗത്തേക്ക് പെണ്‍കുട്ടികള്‍ കടന്ന് വന്നിരുന്നില്ലെങ്കില്‍ ഇന്ന് ക്യൂ നില്‍ക്കുകയാണ്.
കഴിയും മലയാളികളുടെ ഇഷ്ടനടിയുടെ മകള്‍ ദേവിക്ക് നന്നായി തിളങ്ങാന്‍ കഴിയും.
ഫിലീം കോര്‍ട്ട്.