മോഹന്‍ ലാലിന്റെ കോവിഡ് പരിശോധനാ ഫലം വന്നു-ദൃശ്യം രണ്ടാം ഭാഗത്തിന്.
ചെന്നൈയിലായിരുന്നു ലാലേട്ടന്. കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയത് മുതല്‍ കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 25ന് ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം ചേക്കേറിയ ലാലേട്ടന് നാല് മാസത്തെ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് പുറത്ത് കടന്നത്.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വന്നത് രണ്ട്
ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്.ആദ്യത്തെ ലക്ഷ്യം എറണാകുളത്തായിരുന്ന തന്റെ അമ്മ ശാന്ത
കുമാരിയെ കാണാനും.ഒന്ന് കെട്ടിപ്പിടിച്ച് മാതാവിന്റെ
ആ സ്നേഹം നെഞ്ചിലേക്ക് ആവാഹിക്കാനും.കൂടെ
താന്‍ പ്രസിഡന്റായ താരസംഘടന അമ്മയുടെ മീറ്റിങിനും വേണ്ടിയാണ് കൊച്ചിയില്‍ എത്തിയത്.
ചെന്നൈയില്‍ നിന്ന് തന്റെ പുത്തന്‍ കാറിലാണ് കൊച്ചിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിയത്.ഇവിടെ എത്തി 14 ദിവസം കോറന്റീനില് കിടന്ന ലാലേട്ടന് കൊറോണ ടെസ്റ്റും നടത്തി.റിസള്‍ട്ട് ഇന്നാണ്
വന്നത്.ഫലം നെഗറ്റീവായതോടെ കൊച്ചിയിലുള്ള അമ്മയുടെ അടുത്തേക്ക് ആദ്യം പോയി ഇനി താര സംഘടനയുടെ മീറ്റിങ് കഴിഞ്ഞ് താരം ചെന്നൈയിലേക്ക് മടങ്ങും.
ചെന്നൈയില്‍ എത്തിയാല്‍ സെപ്റ്റംബര്‍ 7നാണ് ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് തുടങ്ങുന്നത്.ജിത്തുജോസഫ് ഒരുക്കുന്ന രണ്ടാം ദൃശ്യം ഡിസംബര്‍ മാസം ക്രിസ്തുമസ് റലീസായി
എത്തും.
പക്ഷെ കൊറോണ മാറിയാല്‍ മാത്രം.ഇവിടെ ചില ചാനലുകളിലെ ഓണത്തിനുള്ള ഷോകളിലും താരം അഭിനയിച്ചു.
ഫിലീം കോര്‍ട്ട്.