ഈ ഊക്കന്‍ താടി വടിച്ചുകളഞ്ഞപ്പോള്-അതിനുള്ളിലുണ്ടായിരുന്ന ലാലേട്ടന്റെ മുഖം കണ്ടൊ?.
താടിയില്‍ കൈവെച്ച് ഒരു കളിക്കും നില്ക്കാതിരിക്കുകയായിരുന്നു ലാലേട്ടന്.ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ആറ് മാസത്തോളം താടി വടിക്കാതിരുന്ന ലാലേട്ടനെ കണ്ട് പലരും അസൂയപ്പെട്ടിരിക്കുകയായിരുന്നു.
പല മാധ്യമങ്ങളും അത് വാര്‍ത്തയാക്കി കൈയ്യടി
നേടുകയും ചെയ്തു.കാരണം ലാലേട്ടനെ സ്നേഹിക്കുന്നവര്‍ക്ക് താരത്തിന്റെ ഏത് ലുക്കും വളരെ ഇഷ്ടമാണ്.അവരത് ആഘോഷിക്കുകയും ചെയ്യും.ആ ഒരു
കാരണത്താലാണ് ചെന്നൈയിലെ വീട്ടില്‍ വെച്ച്
വളര്‍ത്തിയ താടി കൊച്ചിയിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് പെരുത്തിഷ്ടമായത്.
എന്നാല്‍ ആറ് മാസത്തിന് ശേഷം അത് വടിച്ച്
കളഞ്ഞ് മുഖം വൃത്തിയാക്കിയപ്പോഴും ആരാധകര്‍ക്ക്
അസൂയ. ഈ താടിക്കുള്ളില്‍ എത്ര മനോഹരമായ
മുഖമാണ് ലാലേട്ടന് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.ചിങ്ങം
പിറന്നത് ലാലേട്ടന്റെ ഐശ്വര്യമുള്ള മുഖ പ്രസാദത്തോടെയാണെന്ന് തോന്നിപോകും.പുതിയ സുന്ദര മുഖം പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ലാലേട്ടന്റെ പുത്തന്‍ ലുക്ക് ചിങ്ങപ്പുലരിയില്‍ ലാലേട്ടനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തിയ താരം ഒത്തിരി ചാനല്‍ ഷോകളില്‍ അഭിനയിച്ചു.ഇപ്പോള്‍ ആ ഭാരം നിറഞ്ഞ താടി വടിച്ചിരിക്കുന്നത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനാണെന്നാണ് കേള്‍ക്കുന്നത്.
ലാലേട്ടാ പുതിയ ഭാവം പുതിയ അവതാരപിറവിക്കല്ലെ?
ഫിലീം കോര്‍ട്ട്.