17 വയസ്സില്‍ നടി ശോഭയുടെ മരണം ജലജക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. കാരണം കിട്ടാതെ……
പഴയകാല ഓര്‍മ്മകള്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയാണ് നടി ജലജ, തന്റെ സഹോദരിയായി കണ്ട സഹപ്രവര്‍ത്തക ശോഭയുടെ മരണം ഇന്നും ഉള്‍ക്കൊളളാന്‍ കഴിയാതെ,
ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി എന്നീ സിനിമകളിലാണ് ഞാനും ശോഭയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ഉള്‍ക്കടല്‍ 1978 ലും ശാലിനി എന്റെ കൂട്ടുകാരി 1980 ലും പുറത്തിറങ്ങി. ഉള്‍ക്കടലില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ കുറവായിരുന്നു. അതില്‍ ശോഭയും വേണുച്ചേട്ടനുമായിരുന്നു (വേണു നാഗവള്ളി) പ്രധാന കഥാപാത്രങ്ങള്‍. പിന്നീട് ശാലിനി എന്റെ കൂട്ടുകാരിയുടെ സെറ്റിലാണ് ഞാന്‍ ശോഭയെ കാണുന്നത്. കോഴിക്കോട്ടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം അളകാപുരി ഹോട്ടലില്‍ ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പരസ്പരം അടുക്കുന്നത്.
ശോഭയുടെ മരണത്തെക്കുറിച്ച് കുറേ ഊഹാപോഹങ്ങള്‍ ഉണ്ടായി. കഥകളുണ്ടായി. അതൊക്കെ കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഒരാള്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും ഉന്മേഷവതിയായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് യാതൊരു തരത്തിലുള്ള സൂചനകളും ലഭിച്ചിട്ടില്ല. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സംസാരമൊന്നും ഞങ്ങളുടെ ഇടയില്‍ കടന്നുവന്നിട്ടില്ല. എന്നോട് ശോഭയും ചോദിച്ചിട്ടില്ല, ഞാന്‍ തിരിച്ചും. അങ്ങനെ ചോദിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി.
ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാന്‍ ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്, അതും പതിനേഴാമത്തെ. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി ദേശീയ പുരസ്കാരം വരെ നേടിയ നടി. ശോഭ ജീവിച്ചിരുന്നുവെങ്കില്‍ സിനിമയില്‍ ഒരുപാട് അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ശോഭ ചെന്നൈയിലേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും പോയി. ഇന്നത്തെ പോലെ അന്ന് നമുക്ക് മൊബൈല്‍ ഫോണൊന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ മൂന്ന് മാസം പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഒന്നുമില്ലായിരുന്നു.
ഒരു ദിവസം രാവിലെ ഞാന്‍ പത്രമെടുത്തപ്പോള്‍, മുന്‍ പേജില്‍ ഒരു വാര്‍ത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാന്‍ തകര്‍ന്നുപോയി എനിക്കത് വിശ്വസിക്കാനായില്ല. എന്നും അവര്‍ പറയുന്നു. FC