നടി കീര്‍ത്തി ഉറങ്ങുന്ന ഫോട്ടോ പകര്‍ത്തിയ സംവിധായകനെ കുട കൊണ്ട് തല്ലുന്ന വീഡിയോ വൈറല്‍.
മേനകയുടെയും സംവിധായകനും നിര്‍മ്മാതാവും നടനുമായ സുരേഷിന്റെയും മകളാണ് കീര്‍ത്തി സുരേഷ്.ബാലതാരമായി ദിലീപിനൊപ്പം കുബേരന് എന്ന ചിത്രത്തിലഭിനയിച്ചു തുടങ്ങിയ കീര്‍ത്തി അതേ ദിലീപിന്റെ നായികയായി റിംഗ് മാസ്റ്ററിലും അഭിനയിച്ചു.തെന്നിന്ത്യയില്‍ സൂപ്പര്‍ താരമായി വിലസ്സുന്ന കീര്‍ത്തിയാണ് പ്രതിഫലം കൈപ്പറ്റുന്നതില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
സംവിധായകന് വെങ്കി അത്ലൂരിയെ കുട കൊണ്ടടിക്കാന്‍ ഓടുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.അടിക്കാന്‍ ഓടുന്നതിനിടയില്‍ കീര്‍ത്തി പറയുന്നുണ്ട് ഇത് പ്രതികാരമാണ് ഒരാളെ വീഴ്ത്തി ഇനി ഒരുത്തന് കൂടിയുണ്ട് നിധിന് ഇനി എന്റെ പ്രതികാരം നിന്നോടാണ്.കീര്‍ത്തി തന്നെ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പാണിത്.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ-വെങ്കി അത്ലൂരി സംവിധാനം
ചെയ്യുന്ന ചിത്രമാണ് രംഗ്ദേ ചിത്രീകരണം നടക്കുന്നത് ദുബായിലാണ്.ഈ ചിത്രത്തില്‍ കീര്‍ത്തിയും നിധിനുമാണ് നായികനായകന്മാര്.ഷൂട്ടിങ്ങ് ഇടവേളയില്‍ ലൊക്കേഷനിലെ ചെയറിലിരുന്ന് വിശ്രമിക്കുന്ന കീര്‍ത്തിക്കൊപ്പം നിന്ന് വെങ്കിയും നിധിനും ഫോട്ടോയെടുത്തു .’എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി ഉറങ്ങുന്ന കീര്‍ത്തി’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. ഇതറിഞ്ഞതോടെയാണ് കുടയെടുത്ത് ഇരുവരെയും തല്ലുന്നതും അതിന്റെ വീഡിയോ പുറത്തെത്തിയതും ലൊക്കേഷനില്‍ ഒരു കുടുംബം പോലെ കഴിയുന്ന താരമാണ് കീര്‍ത്തി.
ഫിലീം കോര്‍ട്ട്.