275 ദിവസത്തെ ഗൃഹവാസം അവസാനിപ്പിച്ച മമ്മുട്ടി പുറത്തിറങ്ങി കട്ടനടിച്ച് വീണ്ടും വീട്ടില്‍.
കൊറോണ തുടങ്ങിയപ്പോള്‍ അകത്ത് കയറിയതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടി.പിന്നെ അദ്ദേഹം പുറം ലോകവുമായി ബന്ധപ്പെട്ടത് നവമാധ്യമങ്ങളിലൂടെ മാത്രം.ഇത്രകാലവും യുവതാരവും മമ്മുട്ടിയുടെ മകനുമായ ദുല്‍ഖറിന്റെ മകള്‍ മറിയത്തെ കളിപ്പിച്ചിരിക്കുകയായിരുന്നു.മാത്രമല്ല സര്‍ക്കാറുകളുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു അറുപത് കഴിഞ്ഞവര്‍ കഴിയുന്നതും പുറത്തിറങ്ങരുതെന്ന്.അത്കൂടി പാലിക്കുയായിരുന്നു മമ്മുട്ടി.
കഴിഞ്ഞ ദിവസമാണ് നടി മംമ്ത മോഹന്‍ ദാസ് ഒരു കുറിപ്പിട്ടത്.
മമ്മുക്ക പുറത്തിറങ്ങിയാല്‍ അന്ന് ഞങ്ങള്‍ ബിലാല്‍ ആരംഭിക്കുമെന്ന്.എന്തായാലും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകയായി.275
ദിവസത്തെ ഗൃഹവാസത്തിന് ശേഷം അദ്ദേഹം പുറത്തിറങ്ങുകയും
എറണാകുളം കല്ലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെത്തി സുലൈമാനി
കുടിക്കുന്ന ഫോട്ടോസാണ് വൈറലായിരിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു മമ്മുക്കയും സുഹൃത്തുക്കളും പുറത്തിറങ്ങിയത്.അതോടെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് തീരുമാനമായി.ബിലാലിന് മുമ്പ് അമല്‍ നീരദിന്റെ ഒരു ചിത്രമായിരിക്കും മെഗാസ്റ്റാര്‍ ചെയ്യുകയെന്നും കേള്‍ക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.