ഇനി അനൂപ് സത്യനൊപ്പം സംവൃത സുനില്‍- മലയാളത്തെ സ്നേഹിച്ച് വീണ്ടും വീണ്ടും.
വിവാഹ ശേഷം മലയാള സിനിമക്ക് നഷ്ടപ്പെട്ട നടിമാരുടെ കൂട്ടത്തിലാകുമോ സംവൃതയെന്നും ആരാധകര്‍ സംശയിച്ചിരുന്നു.എന്നാല്‍ കലയെ സ്നേഹിക്കുന്ന ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവിനെ കിട്ടിയത് കൊണ്ട് രണ്ടാം വരവ് സംവൃതക്ക് തടസ്സമായില്ല.കുറച്ച് വൈകിയെങ്കിലും മികച്ച റോളിലേക്ക് സംവൃതക്ക് അനായാസം മാറാന്‍ കഴിഞ്ഞു.പ്രേംജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്.ബിജുമോനോന്ന്റെ ഭാര്യ വേഷത്തില്‍ തനി നാടന്‍ മലയാളി ഭാര്യയാകാന്‍
സംവൃതക്ക് കഴിഞ്ഞു.ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവൃത വീണ്ടും എത്തുന്നത് സത്യനന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്റെ ചിത്രത്തിലഭിനയിക്കാനാണ്.അനൂപ്, സുരേഷ് ഗോപി,ശോഭന,ദുല്‍ഖര്‍,കല്ല്യാണി പ്രിയദര്ശന്,ഉര്‍വ്വശി എന്നിവരെ അണി നിരത്തി ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.അനൂപിന്റെ രണ്ടാമത്തെ ചിത്രമായത്
കൊണ്ട് തന്നെ സംവൃതക്ക് വലിയ പ്രതീക്ഷ വെക്കാം.ഒരു ഹിറ്റില്‍
കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല.എന്തായാലും
അനൂപിന്റെ ചിത്രത്തില്‍ സംവൃതയെന്നത് ഉറച്ച കാര്യമാണ്.എന്നാല്‍ അനൂപ് പറയുന്നത് കൂടുതല്‍ വിവരങ്ങള്‍ ഇതേ
കുറിച്ച്പറയാന്‍ ആയിട്ടില്ല എന്നാണ്.എന്തായാലും ഔദ്ദ്യോഗിക പ്രഖ്യാപനത്തിനായി നമുക്ക് കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.