സംസാരിക്കുന്നതിനിടെ മുന്നിലൂടെ പോയവനെ ഒന്ന് പൊട്ടിച്ചു നടി മഞ്ജു.. കൊടുത്തതിന്റെ കാരണം..
സംസാരിക്കുന്നതിനിടെ മുന്നിലൂടെ രണ്ടുപേര്‍ കടന്നു പോയി ഒരുവനെ തല്ലിയും മറ്റൊരാളെ ഒച്ചവെച്ചും ഓടിച്ചു നടി മഞ്ജു എന്ന ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ റെഡ് കാര്‍പ്പറ്റില്‍ ലക്ഷ്മി സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ലക്ഷ്മി മഞ്ജു യുവാവിനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു. ‘എന്റെ ജോലിയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാല്‍ ഫലം ഇതായിരിക്കും. ഞാന്‍ വെറുമൊരു നടി മാത്രമല്ല ഫ്രെയിമിനനുസരിച്ച് വേണ്ടി പ്രതികരിക്കുന്ന ആളുകൂടിയാണ്.
പക്ഷേ വയലന്‍സ് ഒന്നിനും മറുപടി അല്ല എന്നും എനിക്കറിയാം.” ലക്ഷ്മി മഞ്ജു എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. വിവാദങ്ങളോട് തമാശയോടെയായിരുന്നു നടിയുടെ പ്രതികരണം.. വീണ്ടും ഒരാള്‍ കൂടി ക്യാമറയ്ക്കു മുന്നിലൂടെ വന്നെങ്കിലും ലക്ഷ്മിയുടെ ആക്രോശം കേട്ട് അയാള്‍ വഴിമാറിപ്പോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ലക്ഷ്മിയുടെ പ്രവൃത്തികണ്ട് അവതാരക ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി കോപാകുലയായി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ലക്ഷ്മി മഞ്ജുവിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാന്‍ നടിക്ക് അവകാശമില്ല അങ്ങേയറ്റം ധിക്കാരപരമായ പ്രവൃത്തിയാണ് ലക്ഷ്മി കാണിച്ചതെന്നായിരുന്നു വിമര്‍ശനം. പ്രശസ്ത നടന് മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ചു. FC