നടി ഗായത്രി സഞ്ചരിച്ച ആഡംബര കാര്‍ അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. ഫെരാരി കത്തിച്ചാമ്പലായി..
ഭാഗ്യം കൊണ്ട് താരം രക്ഷപ്പെട്ടെങ്കിലും അശ്രദ്ധയിലൂടെ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്, ഷാറുഖ് ഖാന് നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി, ഭര്‍ത്താവ് വികാസ് ഒബ്റോയിക്കൊപ്പം ഇറ്റലിയിലെ സര്‍ഡിനയില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗായത്രിയും ഭര്‍ത്താവും അവധി ആഘോഷിക്കാന്‍ സര്‍ഡിനയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ആഡംബര കാര്‍ പരേഡ് അവതരിപ്പിക്കുന്ന ‘സര്‍ഡിനിയ സൂപ്പര്‍കാര്‍ ടൂറി’നിടെയാണ് സംഭവം. ഗായത്രിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി, ഫെരാരിയിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നു. ഫെരാരിക്ക് തീപിടിച്ച് അതിലെ യാത്രക്കാരായ 67 കാരന് മാര്‍കസ് ക്രൗട്ട്ലി 63 കാരി മെലിസ ക്രൗട്ട്ലി, എന്നിവരാണ് മരിച്ചത്. മരിച്ച ഇവര്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളായ ദമ്പതികളാണെന്നാണ് കേള്‍ക്കുന്നത്.. FC