സാമ്പത്തിക ഞെരുക്കം ചര്‍ച്ച.. നടി ലക്ഷ്മിപ്രിയയുടെ മകള്‍ ചെയ്തത് കണ്ടോ.. കുഞ്ഞുമനസ്സിലും….
മനസ്സിലാക്കാന്‍ പ്രായമായില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന ഈ തങ്കകുടങ്ങളാണ് മാതാപിതാക്കള്‍ക്ക് കിട്ടുന്ന ഐശ്വര്യം, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വിവരണങ്ങള്‍ക്കും അപ്പുറമാണ്. മക്കള്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് മാതാപിതാക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. അതുപോലെ അച്ഛന്റേയും അമ്മയുടേയും മുഖമൊന്ന് വാടിയാല്‍ കുഞ്ഞുമക്കള്‍ക്ക് വരെ അത് മനസ്സിലാകും. അച്ഛനേയും അമ്മയേയും സന്തോഷിപ്പിക്കാനുള്ള വഴി അവര്‍ കണ്ടെത്തുകയും ചെയ്യും. അത്തരമൊരു സംഭവത്തെ കുറിച്ച് നടി ലക്ഷ്മി പ്രിയ പങ്കുവെച്ച കുറിപ്പ് എല്ലാവരുടേയും ഹൃദയം കവരുന്ന ഒന്നാണ്. മകള്‍ മാതംഗിയെ കുറിച്ചാണ് ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് ജയേഷ് അസ്വസ്ഥനാകുന്നത് കണ്ട് മകള്‍ മാതംഗി നാണയക്കുടുക്ക എടുത്ത് ജയേഷിന് നല്കിയ കാര്യമാണ് ലക്ഷ്മി പ്രിയ പോസ്റ്റ് ചെയ്തത്.
മൂന്നു വര്‍ഷമായി മാതംഗി പൊന്നുപോലെ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടി ആയിരുന്നു അതെന്നും ആ കാഴ്ച കണ്ട് തന്റെ ഹൃദയം നിറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു. ഇങ്ങനെ ഒരു മകളുടെ അച്ഛനാകാന്‍ കഴിഞ്ഞതില്‍ ദൈവത്തിനോട് നന്ദി പറയുന്നുവെന്നും തന്റെ ഏറ്റവും വലിയ സമ്പാദ്യം മകള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ജയേഷാണ് ഈ കുറിപ്പ് എഴുതിയത്. അത് ലക്ഷ്മി പ്രിയ ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. FC